Karnataka Election
ജയനഗറില്‍ കോണ്‍ഗ്രസിന് പിന്തുണ; ജെ.ഡി.എസ് സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Jun 05, 04:44 pm
Tuesday, 5th June 2018, 10:14 pm

ബംഗലൂരു: ജയനഗറില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാന്‍ ജെ.ഡി.എസ് തീരുമാനം. ഇതിനാല്‍ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുകയാണെന്നും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായ സൗമ്യ റെഡ്ഡിയെ പിന്തുണയ്ക്കുമെന്നും ജെ.ഡി.എസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

കാലെ ഗൗഡയെയായിരുന്നു നേരത്തെ ജെ.ഡി.എസ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സൗമ്യ റെഡ്ഡിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്ന് ജെ.ഡി.എസ് അറിയിച്ചു.

ALSO READ:  കെ.സുധാകരനെ പ്രസിഡന്റായി ഞങ്ങൾക്ക് വേണം; രാഹുൽ ഗാന്ധിയുടെ ഫേസ്ബുക്ക് പേജിൽ അഭ്യർത്ഥനയുമായി കോൺഗ്രസ് പ്രവർത്തകർ

ബി.ജെ.പി എം.എല്‍.എയായിരുന്ന ബി.എന്‍ വിജയകുമാറിന്റെ മരണത്തെ തുടര്‍ന്നാണ് ജയനഗറില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്

224 അംഗ നിയമസഭയില്‍ നിലവില്‍ കോണ്‍ഗ്രസിന് 79 ഉം ജെ.ഡി.എസിന് 36 ഉം സീറ്റാണുള്ളത്. ബി.എസ്.പിയ്ക്ക് 1 സീറ്റുമുണ്ട്. ബി.ജെ.പിയ്ക്ക് 104 സീറ്റാണുള്ളത്.

തെരഞ്ഞെടുപ്പിന് ശേഷം നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് കര്‍ണാടകയില്‍ ജെ.ഡി.എസ്- കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലേറിയത്.

WATCH THIS VIDEO: