ബെംഗളൂരു: ഗുല്‍ബര്‍ഗയില്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കണോ ബി.ജെ.പിക്കൊപ്പം നില്‍ക്കണോ എന്ന് തീരുമാനിക്കാതെ ജെ.ഡി.എസ്. വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കാനാവാതെ പാര്‍ട്ടി യോഗം അവസാനിച്ചു.
കോണ്‍ഗ്രസിന്റെ മതേതരത്വ സ്വഭാവം പരിഗണിച്ച് പാര്‍ട്ടിക്കൊപ്പം നില്‍ക്കണമെന്ന് ചില എം.എല്‍.എമാര്‍ പറഞ്ഞപ്പോള്‍ അധികാരത്തില്‍ ഇരിക്കുന്ന പാര്‍ട്ടി എന്ന നിലയ്ക്ക് പാര്‍ട്ടിയെ പിന്തുണയ്ക്കണമെന്ന് മറ്റ് ചിലര്‍ പറഞ്ഞു.
എന്നാല്‍, ഗുല്‍ബര്‍ഗയില്‍ ആരെ പിന്തുണയ്ക്കണമെന്ന കാര്യത്തില്‍ ധാരണയില്ലാത്തതിനാല്‍, 2023 തെരഞ്ഞെടുപ്പ് പരിഗണിച്ച് പാര്‍ട്ടി താല്‍പര്യം കണക്കിലെടുത്ത് നേതാക്കളായ എച്ച്.ഡി. കുമാരസ്വാമിയും എച്ച്.ഡി. ദേവഗൗഡയെയും വിഷയത്തില്‍ തീരുമാനമെടുക്കട്ടേയെന്നാണ് പാര്‍ട്ടി തീരുമാനം.
27 സീറ്റുകളുള്ള കോണ്‍ഗ്രസും 23 സീറ്റുകളുള്ള ബി.ജെ.പിയും ജെ.ഡി.എസിന്റെ പിന്തുണ തേടിയിട്ടുണ്ട്.
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും പ്രാദേശിക നേതാക്കളും തങ്ങളെ ബന്ധപ്പെടട്ടേ എന്ന്
ബി.ജെ.പി പിന്തുണ ആവശ്യപ്പെട്ടിട്ടുണ്ട് എന്ന കാര്യം സൂചിപ്പിച്ചുകൊണ്ട് എച്ച്.ഡി. കുമാരസ്വാമി പറഞ്ഞിരുന്നു.