| Sunday, 8th December 2019, 7:02 pm

'ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നേടിയില്ലെങ്കിലും യെദിയൂരപ്പ സര്‍ക്കാര്‍ താഴെ വീഴില്ല'; ജനതാദള്‍ പിന്തുണച്ചേക്കുമെന്ന് മുതിര്‍ന്ന നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കര്‍ണാടകത്തില്‍ 15 നിയോജക മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഏഴ്, എട്ട് സീറ്റ്- നേടിയാലും അധികാരത്തില്‍ തുടരുമെന്ന് മുതിര്‍ന്ന ജനതാദള്‍ എസ് നേതാവ് ബസവരാജ് ഹൊറാട്ടി. ഏഴ്, എട്ട് സീറ്റ് നേടിയാലും അവര്‍ ഓപ്പറേഷന്‍ കമലയ്ക്ക് മുതിരില്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഓപ്പറേഷന്‍ കമല നടത്തിയില്ലെങ്കില്‍ ബി.ജെ.പി ജനതാദള്‍ എസിന്റെ പിന്തുണ തേടും. ദേവഗൗഡയും കുമാരസ്വാമിയും നേരത്തെ തന്നെ യെദിയൂരപ്പ സര്‍ക്കാര്‍ താഴെ വീഴില്ലെന്ന് പറഞ്ഞു കഴിഞ്ഞു. അവര്‍ക്ക് മായാജാലമൊന്നും കാണിക്കാനാവില്ല. അത് കൊണ്ട് തന്നെ അവര്‍ സര്‍ക്കാരിനെ പിന്തുണച്ചേക്കുമെന്ന് ബസവരാജ് ഹൊറാട്ടി പറഞ്ഞു.

സംസ്ഥാനത്തെ പ്രധാനപ്പെട്ട മൂന്ന് പാര്‍ട്ടികളും ഒരു ഇടക്കാല തെരഞ്ഞെടുപ്പിനെ ഇഷ്ടപ്പെടുന്നില്ല. അത് കൊണ്ട് തന്നെ ഒരു സഖ്യ സര്‍ക്കാര്‍ അധികാരത്തില്‍ വരാനാണ് സാധ്യതയെന്നും ബസവരാജ് ഹൊറാട്ടി പറഞ്ഞു.

We use cookies to give you the best possible experience. Learn more