| Tuesday, 24th July 2018, 9:17 am

ജെ.ഡി.എസില്‍ ഭിന്നത രൂക്ഷം; മാത്യു.ടി തോമസിനോട് ദല്‍ഹിയിലെത്താന്‍ കേന്ദ്രനേതൃത്വം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മന്ത്രി മാത്യു.ടി തോമസിനെ ജെ.ഡി.എസ് കേന്ദ്രനേതൃത്വം ദല്‍ഹിയിലേക്ക് വിളിപ്പിച്ചു. കൃഷ്ണന്‍കുട്ടി വിഭാഗത്തിന്റെ പരാതിയെത്തുടര്‍ന്നാണ് കേന്ദ്രനേതൃത്വത്തിന്റെ ഇടപെടല്‍.

നേരത്തെ മന്ത്രിസ്ഥാനം പങ്കിടണമെന്ന ആവശ്യം ആവര്‍ത്തിച്ച് കൃഷ്ണന്‍കുട്ടി വിഭാഗം പരാതി നല്‍കിയിരുന്നു. എന്നാല്‍ ദേശീയ സെക്രട്ടറി അടക്കം കേന്ദ്രനേതാക്കള്‍ മാത്യു ടി. തോമസിനെ മാറ്റേണ്ടെന്ന നിലപാടിലാണ്. ഇതിന്‍മേല്‍ ചര്‍ച്ച ചെയ്യാനാണ് ദേശീയ അധ്യക്ഷന്‍ എച്ച്.ഡി ദേവഗൗഡ മന്ത്രിയെ ദല്‍ഹിയിലേക്ക് വിളിപ്പിച്ചത്.

ALSO READ: ജനങ്ങള്‍ ബീഫ് കഴിക്കുന്നത് നിര്‍ത്തിയാല്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അവസാനിക്കും: ആര്‍.എസ്.എസ് നേതാവ്

മന്ത്രിസ്ഥാനം സംബന്ധിച്ച് പാര്‍ട്ടിയ്ക്കുള്ളില്‍ ഭിന്നത രൂക്ഷമാകുന്നുവെന്ന സൂചനയാണ് പുറത്ത് വരുന്നത്. നേരത്തെ മന്ത്രിയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തിയതിന് ജെ.ഡി.എസ് സംസ്ഥാന അധ്യക്ഷന്‍ കെ.കൃഷ്ണന്‍കുട്ടിയുടെ പി.എയെ പുറത്താക്കിയിരുന്നു. എം.എല്‍.എ എന്ന നിലയില്‍ സര്‍ക്കാര്‍ അനുവദിച്ച പേഴ്‌സണല്‍ സ്റ്റാഫംഗത്തെയാണ് നീക്കിയത്.

വര്‍ഗീയകാര്‍ഡിറക്കിയാണ് മാത്യു ടി.തോമസ് മന്ത്രിപദം നേടിയതെന്ന് ധ്വനിപ്പിച്ചായിരുന്നു സമൂഹമാധ്യമങ്ങളിലെ പ്രചാരണം. മന്ത്രി പറഞ്ഞപ്പോഴാണ് ഇക്കാര്യം അറിഞ്ഞതെന്നും ഉടന്‍ നടപടിയെടുത്തെന്നുമായിരുന്നു കൃഷ്ണന്‍കുട്ടിയുടെ മറുപടി.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more