[]തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണിയെ സി.പി.ഐ പിന്തുണച്ചതിന്റെ അര്‍ത്ഥം മനസ്സിലാകുന്നില്ലെന്ന് ജനതാദള്‍ (എസ്) നേതാവ് മാത്യു.ടി.തോമസ്. []
ജനഹിത മാര്‍ഗത്തിലൂടെയല്ലാതെ സര്‍ക്കാരിനെ താഴെയിറക്കില്ല. മാണിയുടെ നയങ്ങളോട് യോജിപ്പില്ല. കേരള കോണ്‍ഗ്രസ് സമ്പന്നരുടെ പാര്‍ട്ടിയാണെന്നും മാത്യു ടി തോമസ് പറഞ്ഞു.
കഴിഞ്ഞ ദിവസം കെ.എം മാണിയെ പിന്തുണച്ച് സി.പി.ഐ നേതാവ് ##പന്ന്യന്‍ രവീന്ദ്രന്‍ രംഗത്തെത്തിയിരുന്നു.
മാണിയോട് രാഷ്ട്രീയ അയിത്തമില്ലെന്നും ഭരണപക്ഷത്തിന്റെ തകര്‍ച്ചയില്‍ പ്രതിപക്ഷം വെറും കാഴ്ചക്കാരാകില്ലെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞിരുന്നു.
എന്നാല്‍ സി.പി.ഐ.എം നേതാവ് പിണറായി വിജയനുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം പന്ന്യന്‍ നിലപാടില്‍ ചെറിയ മാറ്റം വരുത്തിയിരുന്നു. ഭൂരിപക്ഷമുള്ള സര്‍ക്കാരിനെ താഴെയിറക്കുന്ന കാര്യം അജണ്ടയിലില്ലെന്നായിരുന്നു പന്ന്യന്റെ പുതിയ നിലപാട്.