Advertisement
national news
ആറ് ജെ.ഡി.യു എം.എല്‍.എമാര്‍ ബി.ജെ.പിയില്‍; അരുണാചലില്‍ നിതീഷിന് തിരിച്ചടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Dec 25, 11:52 am
Friday, 25th December 2020, 5:22 pm

ഇംഫാല്‍: അരുണാചല്‍ പ്രദേശില്‍ ആറ് ജെ.ഡി.യു എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. നേരത്തെ ഇവര്‍ക്ക് പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.

താലേം താബോ, ഹായേംഗ് മാംഗ്ഫി, ജിക്കെ ടാക്കോ, ഡോര്‍ജി വാംഗ്ഡി ഖര്‍മ്മ, ഡോംഗ്രു സിയോംഗ്ജു, കംഗോംഗ് ടാകു എന്നിവരാണ് ജെ.ഡി.യു വിട്ടത്. ഇതില്‍ താലേം താബോയെ നേരത്തെ തന്നെ വിമത എം.എല്‍.എമാര്‍ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തിരുന്നു.

മുതിര്‍ന്ന നേതാക്കളുടെ അനുമതി ഇല്ലാതെയായിരുന്നു ഇത്. അരുണാചലില്‍ ഏഴ് എം.എല്‍.എമാരായിരുന്നു ജെ.ഡി.യുവിനുണ്ടായിരുന്നത്.

പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചലിന്റെ ഏക എം.എല്‍.എയും പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നിട്ടുണ്ട്.

2019 ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച 15 ല്‍ ഏഴ് സീറ്റിലും ജെ.ഡി.യു ജയിച്ച് സംസ്ഥാനത്തെ രണ്ടാമത്തെ വലിയ ഒറ്റക്കക്ഷിയായിരുന്നു. 41 സീറ്റാണ് ബി.ജെ.പിയ്ക്കുണ്ടായിരുന്നത്.

നിലവില്‍ 48 എം.എല്‍.എമാരാണ് ബി.ജെ.പിയ്ക്കുള്ളത്. 60 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിനും നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയ്ക്കും നാല് വീതം അംഗങ്ങളുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: JD(U) suffers setback in Arunachal, six MLAs join BJP