പറ്റ്‌ന: ജെ.ഡി.യു ദേശീയ ഉപാദ്ധ്യക്ഷനായിരുന്ന പ്രശാന്ത് കിഷോറിനെയും പവന്‍ വര്‍മ്മ എം.പിയെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ഇരുവരും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ചാണ് പുറത്താക്കല്‍.
പൗരത്വ നിയമത്തില്‍ ജെ.ഡി.യു സ്വീകരിച്ച നിലപാടിനെ ചൊല്ലി പ്രശാന്ത് കിഷോറും പവന്‍ വര്‍മ്മയും വിമര്‍ശനമുന്നയിച്ചിരുന്നു. ഇതിനെ ചൊല്ലി പാര്‍ട്ടിയില്‍ നിന്നും ഇരുവര്‍ക്കുമെതിരെ മറ്റ് നേതാക്കള്‍ വാക്‌പോരും ആരംഭിച്ചിരുന്നു.
ബുധനാഴ്ച ജെ.ഡി.യു മുതിര്‍ന്ന നേതാവും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനെതിരെ പ്രശാന്ത് കിഷോര്‍ നേരിട്ട് വിമര്‍ശനമുന്നയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇരുവരെയും ജെ.ഡി.യു പുറത്താക്കിയത്.
എന്റെ നിറം നിങ്ങളുടേതിന് സമാനമാക്കാനുള്ള വൃഥാ ശ്രമം. ഇങ്ങനെ
ഇങ്ങനെ സത്യം വിളിച്ചുപറഞ്ഞാല്‍ ആരാണ് നിങ്ങള്‍ക്ക് അമിത് ഷായെപ്പോലെ ഒരാള്‍ നിര്‍ദ്ദേശിക്കുന്ന ആളെ കേള്‍ക്കാതിരിക്കാനുള്ള ധൈര്യമുണ്ടെന്ന് വിശ്വസിക്കുക എന്നും പ്രശാന്ത് കിഷോര്‍ നിതീഷ് കുമാറിനോട് പറഞ്ഞു.