| Wednesday, 17th November 2021, 12:32 pm

ജെ.സി. ഡാനിയേല്‍ പുരസ്‌കാരം; മികച്ച നടി നവ്യ, നടന്‍ ജയസൂര്യ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിരുവനന്തപുരം: 2020ലെ ജെ.സി. ഡാനിയേല്‍ ഫൗണ്ടേഷന്‍ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.  നവ്യ നായരാണ് മികച്ച നടി (ചിത്രം, ഒരുത്തീ), ജയസൂര്യയാണ് മികച്ച നടന്‍ (ചിത്രം, സണ്ണി).

മികച്ച ചിത്രമായി രണ്ട് സിനിമകളാണ് തിരഞ്ഞെടുക്കപ്പെട്ടത്. എന്നിവര്‍ (സംവിധാനം-സിദ്ധാര്‍ഥ് ശിവ), ദിശ (സംവിധാനം-വി.വി.ജോസ്). സിദ്ധാര്‍ഥ് ശിവയാണ് മികച്ച സംവിധായകന്‍ (ചിത്രം – എന്നിവര്‍), മധു നീലകണ്ഠനാണ് മികച്ച ഛായാഗ്രാഹകന്‍ (ചിത്രം – സണ്ണി).

താഹിറ എന്ന ചിത്രത്തിനായി തിരക്കഥ ഒരുക്കിയ സിദ്ദിഖ് പറവൂര്‍ ആണ് മികച്ച തിരിക്കഥാകൃത്ത്. ഒരുത്തീ എന്ന ചിത്രത്തിലെ പാട്ടുകള്‍ക്ക് സംഗീതം നല്‍കിയ ഗോപി സുന്ദറാണ് മികച്ച സംഗീത സംവിധായകന്‍. മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരം സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ എം. ജയചന്ദ്രന്‍ കരസ്ഥമാക്കി.

സിതാര ബാലകൃഷ്ണനാണ് മികച്ച ഗായിക. (ചിത്രം ഭൂമിയിലെ മനോഹര സ്വകാര്യം), വിജയ് യേശുദാസാണ് മികച്ച ഗായകന്‍. (ചിത്രം- ഭൂമിയിലെ മനോഹര സ്വകാര്യം) മികച്ച ഗാനരചയിതാവ്- അന്‍വര്‍ അലി, (ചിത്രം ഭൂമിയിലെ മനോഹര സ്വകാര്യം)

മികച്ച എഡിറ്റര്‍, ഷമീര്‍ മുഹമ്മദ്, (ചിത്രം – സണ്ണി), മികച്ച കലാസംവിധാനം – വിഷ്ണു എരുമേലി, (ചിത്രം – കാന്തി), മികച്ച സൗണ്ട് ഡിസൈന്‍ – രംഗനാഥ് രവി, (ചിത്രം – വര്‍ത്തമാനം), മികച്ച കോസ്റ്റ്യൂം – സമീറ സനീഷ്, (ചിത്രം – സൂഫിയും സുജാതയും, ഒരുത്തീ)
മികച്ച പുതുമുഖ നായകന്‍ – അക്ഷയ്, ചിത്രം – ദിശ, മികച്ച പുതുമുഖ നായിക – താഹിറ, ചിത്രം – താഹിറ, മികച്ച ബാലതാരം – കൃഷ്ണശ്രീ, ചിത്രം – കാന്തി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

We use cookies to give you the best possible experience. Learn more