ജെ.സി ഡാനിയല്‍ പുരസ്‌കാരം കെ.ജി ജോര്‍ജിന്
Daily News
ജെ.സി ഡാനിയല്‍ പുരസ്‌കാരം കെ.ജി ജോര്‍ജിന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 6th September 2016, 7:45 pm

 


പൂനെ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഗോള്‍ഡ് മെഡലോടെ സംവിധായത്തില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പാസായ കെ.ജി ജോര്‍ജിന്റെ ആദ്യ സിനിമ 1975ല്‍ പുറത്തിറങ്ങിയ “സ്വപ്‌നാടന”മാണ്.


 
തിരുവനന്തപുരം:  ചലചിത്ര ലോകത്തെ സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി ഡാനിയേല്‍ പുരസ്‌കാരം സംവിധായകന്‍ കെ.ജി ജോര്‍ജിന്. ഐ.വി ശശി ചെയര്‍മാനും സിബി മലയില്‍, ജി.പി വിജയകുമാര്‍, കമല്‍, റാണി ജോര്‍ജ്, ഐ.എ.എസ് എന്നിവര്‍ അംഗങ്ങളായ ജൂറിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്.

പുരസ്‌കാരം ഒക്ടോബര്‍ 15ന് പാലക്കാട് നടക്കുന്ന സംസ്ഥാന ചലചിത്ര അവാര്‍ഡ് നിശയില്‍ മുഖമന്ത്രി പിണറായി വിജയന്‍ കെ.ജി ജോര്‍ജിന് സമ്മാനിക്കും. പൂനെ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഗോള്‍ഡ് മെഡലോടെ സംവിധായത്തില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പാസായ കെ.ജി ജോര്‍ജിന്റെ ആദ്യ സിനിമ 1975ല്‍ പുറത്തിറങ്ങിയ “സ്വപ്‌നാടന”മാണ്.

കന്നി ചിത്രത്തിന് തന്നെ അദ്ദേഹത്തിന് മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. ജോണ്‍ എബ്രഹാം ഉള്‍പ്പെടെയുള്ള ചില സുഹൃത്തുക്കളായ സംവിധായകരുടെ സിനിമകളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്

വ്യാമോഹം, രാപ്പാടികളുടെ ഗാഥ, ഓണപ്പുടവ, മേള, യവനിക,  ലേഖയുടെ മരണം ഒരു ഫല്‍ഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്,  പഞ്ചവടിപ്പാലം, ഇരകള്‍ തുടങ്ങിയ ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ സംഭാവനയാണ്. മമ്മൂട്ടിയെ നായകനാക്കി 1998ല്‍ പുറത്തുവന്ന “ഇലവംകോട് ദേശ”മാണ് അദ്ദേഹം അവസാനമായി പുറത്തിറക്കിയ ചിത്രം.