| Thursday, 30th March 2017, 4:03 pm

പാര്‍വതീ.. അവാര്‍ഡ് വാങ്ങാന്‍ റെഡിയായിക്കോ..;മലയാള സിനിമ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ന്നതോര്‍ത്ത് അഭിമാനം: ജയസൂര്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ടേക്ക ഓഫ് അതി ഗംഭീര സിനിമയെന്ന് നടന്‍ ജയസൂര്യ. ചിത്രത്തിലെ താരങ്ങളുടെ അഭിനയത്തെ അഭിനന്ദിച്ച് കൊണ്ട് ജയസൂര്യ ഫേസ്ബുക്ക് ലൈവിലൂടെയാണ് ചിത്രം കണ്ട അനുഭവം പങ്കുവെച്ചത്.


Also read എന്‍.സി.പിക്ക് പുതിയ മന്ത്രിയെ തീരുമാനിക്കുകയോ സ്ഥാനം ഒഴിച്ചിടുകയോ ചെയ്യാം: യെച്ചൂരി 


നായിക പാര്‍വതിയോട് അവാര്‍ഡ് വാങ്ങാന്‍ തയ്യാറായിക്കോളു എന്നു പറഞ്ഞുകൊണ്ടാണ് ജയസൂര്യ ഫേസ്ബുക്കില്‍ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. സംവിധായകന്‍ മഹേഷ് നാരായണനോട് നല്ല സിനിമ വരുമ്പോള്‍ വിളിക്കരുതെടാ എന്നും തമാശ രൂപേണ താരം പറയുന്നു.

ഫഹദിന്റെയും കുഞ്ചാക്കോയുടെയും പാര്‍വതിയുടെയുമെല്ലാം അഭിനയം അതി ഗംഭീരമായിട്ടുണ്ടെന്നും തിയറ്ററില്‍ പോയി കണ്ടില്ലെങ്കില്‍ അത് മലയാള സിനിമയുടെ നഷ്ടമായി തീരുമെന്നും പറഞ്ഞ ജയസൂര്യ മലയാള സിനിമ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയര്‍ന്നല്ലോ എന്നോര്‍ത്ത് അഭിമാനം തോന്നുന്നെന്നും വീഡിയോയിലൂടെ പറയുന്നു.

“അടുത്ത് കണ്ടിട്ടുള്ള അതിഗംഭീരമായ സിനിയാണിത്. മലയാള സിനിമ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയര്‍ന്നല്ലോ എന്നോര്‍ത്ത് അഭിമാനം തോന്നുന്നു. മലയാളത്തില്‍ ഇത്രയും നല്ല അഭിനേതാക്കളും ടെക്നീഷ്യന്മാരും ഉണ്ടല്ലോ എന്നോര്‍ത്ത് ഒരു നടന്‍ എന്ന നിലയിലും ഒരു പ്രേക്ഷകന്‍ എന്ന നിലയിലും അഭിമാനം തോന്നുകയാണ്. പാര്‍വതിയും ഫഹദും കുഞ്ചാക്കോയും ആപാരമായ പ്രകടനമാണ് പുറത്തെടുത്തത്. ഇതിനെ മറ്റൊരു സിനിമയുമായും താരതമ്യം ചെയ്യാന്‍ കഴിയില്ല. ഹൃദയമുള്ള എല്ലാ മലയാളികളും ഈ സിനിമ കണ്ടിരിക്കണം. ഒരു പ്രേക്ഷകന്‍ എന്ന നിലയിലും ഒരു അഭിനേതാവ് എന്ന നിലയിലും ഇതെന്റെ അഭ്യര്‍ഥനയാണ്. എല്ലാവരും ഈ സിനിമ തിയേറ്ററില്‍ പോയി കാണണം. നാളെ ഇത് ടി.വിയില്‍ വരുമ്പോള്‍, ഇത് ഇത്രയും നല്ലൊരു സിനിമ ആയിരുന്നല്ലോ എന്ന് പറയാന്‍ ഇട വരരുത്. അത് നല്ല സിനിമയ്ക്ക് നിങ്ങള്‍ കൊടുക്കുന്ന ഏറ്റവും വലിയ അംഗീകാരമായിരിക്കും. ഈ സിനിമയ്ക്ക് കിട്ടുന്ന ഏറ്റവും വലിയ അവാര്‍ഡും അത് തന്നെയായിരിക്കും. താരം പറയുന്നു.

Latest Stories

We use cookies to give you the best possible experience. Learn more