തിരുവനന്തപുരം: താന്‍ നിരപരാധിയാണെന്നും തെറ്റ് ചെയ്തിട്ടില്ലെന്നും യു.എ.ഇ കോണ്‍സുലേറ്റ് ജനറലിന്റെ ഗണ്‍മാന്‍ ജയഘോഷ്. സ്വര്‍ണക്കടത്തിന് കൂട്ടുനിന്നില്ല എന്നായിരുന്നു ജയഘോഷ് വിളിച്ചു പറഞ്ഞു.
താന്‍ രാജ്യ ദ്രേഹകുറ്റം ചെയ്തില്ലെന്നും ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിയെ ഇദ്ദേഹം വിളിച്ചു പറഞ്ഞു. ബ്ലേഡ് വെച്ച് കൈമുറിക്കുകയായിരുന്നെന്നും അതിന് ശേഷം ബ്ലേഡ് ഇയാള്‍ വിഴുങ്ങിയെന്ന് പറഞ്ഞതായും പൊലീസ് അറിയിച്ചു. ജയഘോഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നും പൊലീസ് വ്യക്തമാക്കി.
സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കേ കഴിഞ്ഞ ദിവസമാണ് ജയഘോഷിനെ കാണാതായത്.
ജയഘോഷിനെ കാണാനില്ല എന്ന് കാണിച്ച് ബന്ധുക്കള്‍ തുമ്പ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തെ കണ്ടെത്തുന്നതിനുള്ള അന്വേഷണം നടക്കുന്നതിനിടെയാണ് വീടിന് സമീപം ഇദ്ദേഹത്തെ കൈമുറിച്ച നിലയില്‍ കണ്ടെത്തിയത്.
മൂന്ന് വര്‍ഷമായി യു.എ.ഇ കോണ്‍സുലേറ്റിലാണ് ഘോഷ് ജോലി ചെയ്തിരുന്നത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയുമായും സന്ദീപുമായും ഘോഷ് ഫോണില്‍ ബന്ധപ്പെട്ട തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.
മുന്‍പ് തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷന്‍ കൗണ്ടറില്‍ ജോലി ചെയ്തിരുന്ന ഘോഷിന് ചിലരില്‍ നിന്ന് ഭീഷണിയുണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു.
ഇന്നലെ വൈകുന്നേരം മുതലായിരുന്നു ഇദ്ദേഹത്തെ കാണാതായത്. തുമ്പയിലെ ഭാര്യ വീടിന് സമീപത്ത് വെച്ചാണ് കാണാതായത്. ഇദ്ദേഹത്തിന്റെ തോക്ക് ഇന്നലെ എ.ആര്‍ ക്യാമ്പില്‍ തിരിച്ചേല്‍പ്പിച്ചിരുന്നു. നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ഇന്നലെ മുഴുവന്‍ പരിശോധന നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇന്ന് അദ്ദേഹം എങ്ങനെ വീടിന് സമീപത്തെത്തി എന്ന കാര്യത്തിലും വ്യക്തതയില്ല.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ