| Tuesday, 18th June 2013, 12:40 am

ജയവര്‍ധന 11,000 ക്ലബില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ശ്രീലങ്കന്‍ ബാറ്റ്‌സ്മാന്‍ മഹേല ജയവര്‍ധന ഏകദിന ക്രിക്കറ്റില്‍ 11,000 റണ്‍സ് പൂര്‍ത്തിയാക്കി. ഈ നേട്ടം കൈവരിക്കുന്ന എട്ടാമത്തെ ബാറ്റ്‌സ്മാനാണ് ജയവര്‍ധന.

368 മത്സരങ്ങളില്‍ നിന്നാണ് ജയവര്‍ധന നേട്ടം സ്വന്തമാക്കിയത്. ഏകദിനത്തില്‍ 11,000 റണ്‍സ് നേടുന്ന മൂന്നാമത്തെ ലങ്കന്‍ താരമാണ് ജയവര്‍ധന. സനത് ജയസൂര്യയും കുമാര്‍ സംഗക്കാരയുമാണ് പട്ടികയിലുള്ള മറ്റ് ലങ്കക്കാര്‍. []

ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലാണ് ജയവര്‍ധന നേട്ടം സ്വന്തമാക്കിയത്. വ്യക്തിഗത സ്‌കോര്‍ 61-ല്‍ എത്തിയപ്പോഴായിരുന്നു റെക്കോര്‍ഡ്.

മത്സരത്തില്‍ 84 റണ്‍സ് നേടി പുറത്താകാതെ നിന്ന ജയവര്‍ധനയുടെ മികവില്‍ ശ്രീലങ്ക ഓസീസിനെ തോല്‍പ്പിച്ച് സെമിബര്‍ത്ത് ഉറപ്പിച്ചു. ജയവര്‍ധനയായിരുന്നു മാന്‍ ഓഫ് ദ മാച്ച്.

463 മത്സരങ്ങളില്‍ നിന്ന് 18,426 റണ്‍സ് നേടിയ സച്ചിന്‍ ടെണ്ടുല്‍ക്കറാണ് പട്ടികയില്‍ ഒന്നാമത്.

ഓസ്‌ട്രേലിയയുടെ റിക്കി പോണ്ടിങ് രണ്ടാം സ്ഥാനത്തുണ്ട്. ഇന്‍സമാം ഉള്‍ ഹഖ്, ജാക്ക് കാലിസ്, സൗരവ് ഗാംഗുലി എന്നിവരും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more