ജയസൂര്യയെ ആശങ്കയിലാക്കി മകന്റെ ഡബിള്‍ റോള്‍ വീഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th November 2015, 8:18 am
ഇക്കണക്കിന് പോയാല്‍ നടന്‍ ജയസൂര്യയുടെ മകനും സിനിമയിലേക്ക് തന്നെയാണെന്ന് ഉറപ്പിക്കാം. ജയസൂര്യയുടെ മകന്‍ അദ്വൈതിന്റെ എഡിറ്റിങ് വൈഭവം മലയാളികള്‍ മുഴുവന്‍ ആശ്ചര്യത്തോടെ കണ്ടതാണ്. സു സു സുധി വാത്മീകം എന്ന ചിത്രത്തിന്റെ അദ്വൈത് എഡിറ്റ് ചെയ്ത പ്രൊമോ സോങ് ഏറെ ശ്രദ്ധേയമായിരുന്നു.
ഇത്തവണ അദ്വൈത് എഡിറ്റ് ചെയ്തുണ്ടാക്കിയത് തന്റെ തന്നെ ഡബിള്‍ റോള്‍ വീഡിയോ ആണ്. ജയസൂര്യതന്നെയാണ് സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ പോസ്റ്റ് ചെയത്. ഒരു അടിക്കുറിപ്പുമുണ്ട്.
“ഇവനൊക്കെ ബുദ്ധി കൂടി ലാസ്റ്റ് Director ആവുമ്പോ എന്നെ വെച്ച് പടം ചെയ്യാതിരിക്കുമോന്നാ എന്റെ പേടി ..”
“മോന്റെ ഡബിൾ റോൾ “എഡിറ്റിംഗ് ഒക്കെ മൂപ്പര് തന്നെ..NB : ഇവനൊക്കെ ബുദ്ധി കൂടി ലാസ്റ്റ് Director ആവുമ്പോ എന്നെ വെച്ച് പടം ചെയ്യാതിരിക്കുമോന്നാ എന്റെ പേടി ..
Posted by Jayasurya on Monday, 23 November 2015