| Wednesday, 19th May 2021, 7:54 pm

മിമിക്രി ചെയ്യുന്നതായാലും ചിത്രം വരയായാലും പൂര്‍ണതയോടെയേ ചെയ്യൂ; കോട്ടയം നസീര്‍ വരച്ച 'ഈശോ'യിലെ ചിത്രം പങ്കുവെച്ച് ജയസൂര്യ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരുപാട് മികച്ച കഥാപാത്രങ്ങള്‍ ചെയ്ത നടനാണ് കോട്ടയം നസീര്‍. മിമിക്രിയിലൂടെ ചലച്ചിത്ര രംഗത്തേക്കെത്തിയ കോട്ടയം നസീര്‍ നല്ലൊരു ചിത്രകാരന്‍ കൂടിയാണ്. ഇപ്പോള്‍ നടന്‍ ജയസൂര്യ തനിക്ക് കോട്ടയം നസീര്‍ വരച്ചു തന്ന ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണ്.

നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഈശോ എന്ന പുതിയ ചിത്രത്തിലെ മോഷന്‍ പോസ്റ്ററിലെ ജയസൂര്യയുടെ ചിത്രമാണ് കോട്ടയം നസീര്‍ വരച്ചത്.

‘ഈശോയുടെ അണിയറ പ്രവര്‍ത്തകനായി നസീര്‍ക്കയും ഉണ്ടായിരുന്നു. ഉടന്‍ തന്നെ ഒരു നല്ല സംവിധായകനെയും അദ്ദേഹത്തില്‍ നിന്ന് നമുക്ക് കാണാന്‍ കഴിയും എന്നാണ് എന്റെ പൂര്‍ണ്ണമായ വിശ്വാസം. നസീര്‍ക്ക വരച്ച ഈ ചിത്രം ഒരു ശിഷ്യന്‍ എന്ന നിലയക്ക് പൂര്‍ണ്ണ സന്തോഷത്തോടെയും അഭിമാനത്തോടെയും നിങ്ങളിലേക്ക് ഞാന്‍ സമര്‍പ്പിക്കുന്നു,’ എന്നാണ് ചിത്രത്തോടൊപ്പം ജയസൂര്യ ഫേസ്ബുക്കില്‍ കുറിച്ചത്.

സ്‌റ്റേജില്‍ താരങ്ങളെ അവതരിപ്പിക്കുമ്പോഴായാലും ചിത്രങ്ങള്‍ വരയ്ക്കുമ്പോഴായാലും എന്നും കോട്ടയം നസീര്‍ 100 ശതമാനം പൂര്‍ണതയോടെ മാത്രമേ ചെയ്യൂ എന്നും ജയസൂര്യ പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഈശോയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കിയത്. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണ്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. തന്റെ മുന്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ത്രില്ലര്‍ സ്വഭാവത്തില്‍ ഉള്ള ചിത്രമാണ് നാദിര്‍ഷാ ഇത്തവണ ഒരുക്കുന്നത്.

സുനീഷ് വാരനാടാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജാഫര്‍ ഇടുക്കി, നമിത പ്രമോദ്, ജോണി ആന്റണി, സുരേഷ് കൃഷ്ണ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മുണ്ടക്കയം, കുട്ടിക്കാനം, പീരുമേട്, തിരുവനന്തപുരം, എറണാകുളം, ദുബായ് എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ചുക്കൊണ്ടിരിക്കുകയാണ്. റോബി വര്‍ഗീസാണ് ഛായാഗ്രഹണം.

നാദിര്‍ഷാ തന്നെയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. എന്‍.എം ബാദുഷാ, ബിനു സെബാസ്റ്റ്യന്‍ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്. റീറെക്കോര്‍ഡിങ്ങ് ജേക്സ് ബിജോയ്, ലിറിക്‌സ് സുജേഷ് ഹരി, ആര്‍ട്ട് സുജിത് രാഘവ്, എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നന്ദു പൊതുവാള്‍, കോസ്റ്റ്യൂം അരുണ്‍ മനോഹര്‍, ആക്ഷന്‍ ജോളി ബാസ്റ്റിന്‍, കൊറിയോഗ്രാഫി ബ്രിന്ദ മാസ്റ്റര്‍, ചീഫ് അസ്സോസിയേറ്റ് സൈലെക്സ് എബ്രഹാം, അസ്സോസിയേറ്റ് വിജീഷ് പിള്ളൈ, കോട്ടയം നസീര്‍, മേക്കപ്പ് പി വി ശങ്കര്‍, സ്റ്റില്‍സ് സിനറ്റ് സേവ്യര്‍, ഡിസൈന്‍ ടെന്‍ പോയിന്റ്. സോഷ്യല്‍ മീഡിയ പ്രെമോഷന്‍ അനൂപ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കോട്ടയം നസീര്‍

നസീര്‍ക്കാ എന്ത് ചെയ്താലും അത് 100 ശതമാനം പൂര്‍ണ്ണതയോടെ ആണ് ചെയ്യുക അത് സ്റ്റേജില്‍ ഓരോ താരത്തെ അനുകരിക്കുമ്പോഴാണെങ്കിലും, അത് ചിത്രങ്ങള്‍ വരയക്കുന്ന കാര്യങ്ങളിലാണെങ്കിലും. ‘ഈശോ ‘യുടെ അണിയറ പ്രവര്‍ത്തകനായി നസീര്‍ക്കയും ഉണ്ടായിരുന്നു. ഉടന്‍ തന്നെ ഒരു നല്ല സംവിധായകനെയും അദ്ദേഹത്തില്‍ നിന്ന് നമുക്ക് കാണാന്‍ കഴിയും എന്നാണ് എന്റെ പൂര്‍ണ്ണമായ വിശ്വാസം. നസീര്‍ക്ക വരച്ച ഈ ചിത്രം ഒരു ശിഷ്യന്‍ എന്ന നിലയക്ക് പൂര്‍ണ്ണ സന്തോഷത്തോടെയും അഭിമാനത്തോടെയും നിങ്ങളിലേക്ക് ഞാന്‍ സമര്‍പ്പിക്കുന്നു (ഇനിയും കുറേ നല്ല ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ ‘കോട്ടയം നസീറില്‍’ നിങ്ങള്‍ക്ക് കാണാം)

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Jayasurya shares the image of Kottayam Nazeer drawing in Eswow

We use cookies to give you the best possible experience. Learn more