“എന്റെ തെരഞ്ഞെടുപ്പുകള്‍ തെറ്റിപ്പോയെന്നു പറയുന്നതാവും ശരി. ആരെയും കുറ്റപ്പെടുത്താനില്ല. കഥ കേട്ടു സിനിമകള്‍ തെരഞ്ഞെടുക്കുന്നതു ഞാന്‍ തന്നെയാണ്. ദിവസവും അഞ്ചോളം കഥകള്‍ എനിക്കു മുന്നിലെത്താറുണ്ട്. കേള്‍ക്കുമ്പോള്‍ കൊള്ളാമെന്നു തോന്നുന്നവ സ്‌ക്രീനില്‍ നന്നായി വരണമെന്നില്ല.” മലയാള മനോരമയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ജയസൂര്യ പറയുന്നു.
സൗഹൃദങ്ങളുടെ പേരില്‍ ചില സിനിമകള്‍ ഏറ്റെടുത്തതും വിനയായെന്നു താരം പറയുന്നു. “സൗഹൃദങ്ങളുടെ പേരിലൊക്കെ ചിലപ്പോള്‍ ചില സിനിമകള്‍ക്കൊപ്പം ചേരേണ്ടി വന്നിട്ടുണ്ട്. എനിക്കു നന്നായി എന്തു ചെയ്യാനുണ്ടെന്നു നോക്കിമാത്രമേ ഇനി സിനിമയെടുക്കൂ.” ജയസൂര്യ വ്യക്തമാക്കി.
സിനിമ പരാജയപ്പെടുന്നത് ആര്‍ക്കും പ്രവചിക്കാന്‍ പറ്റുന്ന കാര്യമല്ല. അതു കഥാപാത്രത്തിന്റെ പോരായ്മ കൊണ്ടാവണമെന്നില്ലെന്നും ജയസൂര്യ അഭിപ്രായപ്പെട്ടു.
ഹാസ്യറോളുകളാണ് തനിക്കേറെപ്രിയമെന്നും ജയസൂര്യ പറയുന്നു.
“ഹ്യൂമര്‍ ട്രാക്കാണ് എന്റേത്. അതുവിട്ടൊരു കളിയില്ല. പക്ഷെ സീരിയസ് കഥാപാത്രങ്ങളും കയ്യടി നേടിത്തന്നു.” നടന്‍ എന്ന നിലയില്‍ അത്തരം വൈവിധ്യങ്ങളാണ് തനിക്ക് ആവശ്യമെന്നും ജയസൂര്യ വ്യക്തമാക്കി.
കൂടുതല്‍ വായനക്ക്
ഇന്ത്യന്‍ സംസ്‌കാരത്തെ പ്രകോപിപ്പിക്കുന്ന 14 അമേരിക്കന്‍ ജീവിത രീതികള്‍ (18-05-2015)
‘നാ-നീ’ അഥവാ ഒന്നാം തിയ്യതി ഡ്രൈഡേയാണെന്ന് പോലുമറിയാത്ത നിഷ്‌കളങ്കത (24-05-2015)