തൃശ്ശൂര്‍: പൊലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്രയായി അഭിനയിക്കാന്‍ തയ്യാറാണെന്നു വെളിപ്പെടുത്തി നടന്‍ ജയസൂര്യ. തൃശ്ശൂരില്‍ നടന്ന മാരത്തണ്‍ ഉദ്ഘാടന വേദിയില്‍ വെച്ചായിരുന്നു ജയസൂര്യ ഇക്കാര്യം പറഞ്ഞത്.
ഓട്ടം ഫ്‌ളാഗ് ഓഫ് ചെയ്യാന്‍ എത്തിയതായിരുന്നു ജയസൂര്യ. ഓട്ടത്തിനു മുന്‍പ് വാം അപ് ചെയ്യാനായി സംഘടിപ്പിച്ച സൂംബ നൃത്തത്തില്‍ ജയസൂര്യയും യതീഷ് ചന്ദ്രയും ഒന്നിച്ചു നൃത്തം ചവിട്ടി.
സൂംബ കഴിഞ്ഞതിനുശേഷം ജയസൂര്യ പറഞ്ഞതിങ്ങനെയായിരുന്നു- ‘നല്ല സ്റ്റാമിന വേണമല്ലേ ഇതൊക്കെ കളിക്കാന്‍. ഇവരെ സമ്മതിക്കണം.’
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
തുടര്‍ന്ന് ഓട്ടക്കാരോടായി ഇങ്ങനെ പറഞ്ഞു- ‘അടുത്ത പൊലീസ് വേഷം അഭിനയിക്കുമ്പോള്‍ ഉറപ്പായിട്ടും അത് യതീഷ് ചന്ദ്രയായിരിക്കും. അദ്ദേഹത്തിന്റെ പ്രവര്‍ത്തന ശൈലിയും പെരുമാറ്റവും സൂക്ഷ്മമായി നിരീക്ഷിച്ചിട്ടുണ്ട്.’
ഷൂട്ടിങ് കഴിഞ്ഞു കൊച്ചിയിലേക്ക് ഇന്നലെ മടങ്ങേണ്ടിയിരുന്നെങ്കിലും യതീഷ് ചന്ദ്രയുടെ ക്ഷണത്തെത്തുടര്‍ന്നാണ് ജയസൂര്യ യാത്ര മാറ്റിവെച്ചത്.
കമ്മീഷണര്‍ ഓഫീസ് മുതല്‍ അശ്വിനി ജംഗ്ഷന്‍ വരെയുള്ള അഞ്ച് കിലോമീറ്റര്‍ ഓട്ടത്തില്‍ അഞ്ഞൂറിലേറെപ്പേരാണു പങ്കെടുത്തത്. രാവിലെ ആറരയോടെയാണ് മാരത്തണ്‍ ആരംഭിച്ചത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
സിനിമയില്‍ അഭിനയിച്ചൂകൂടേയെന്ന എന്ന അവതാരികയുടെ ചോദ്യത്തിന് യതീഷ് ചന്ദ്ര മറുപടി ഒരു ചിരിയില്‍ ഒതുക്കി. അച്ഛനും മകനുമൊപ്പമായിരുന്നു യതീഷ് ചന്ദ്ര മാരത്തണിനെത്തിയത്.