| Thursday, 16th July 2020, 9:38 pm

എല്ലാ വിഷയത്തിനും എ പ്ലസ്, റിസള്‍ട്ട് അറിഞ്ഞത് വാര്‍പ്പ് പണിക്കിടെ; അറിയണം ഈ ജീവിതം

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാര്‍ക്കപ്പണിക്കിടയിലാണ് പ്ലസ്ടു വിദ്യാര്‍ഥി ജയസൂര്യയെ തേടി ഉച്ചയോടെ ആ വാര്‍ത്ത എത്തുന്നത്. എല്ലാ വിഷയത്തിനും ഏ പ്ലസോടെ ഉന്നത വിജയം.

വിശപ്പടക്കാന്‍ പോലും നില്ക്കാതെ അവന്‍ ഓടിയെത്തിയത് കിടപ്പിലായ അച്ഛനോടും കൂലിപ്പണിക്കാരിയായ അമ്മയോടും ഈ വാര്‍ത്ത പറയാനായിരുന്നു. അത്രയേറേ കഷ്ടപ്പെട്ട് നേടിയ വിജയമായിരുന്നു ജയസൂര്യയുടെത്.

കോട്ടയ്ക്കല്‍ രാജാസ് ഹൈസ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ് ജയസൂര്യ. തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് ചേക്കേറിയതാണ് കുടുംബം. ഓട്ടോഡ്രൈവറായിരുന്ന അച്ഛന്‍ കിടപ്പിലായതോടെ വരുമാനം വഴിമുട്ടി.

അമ്മയ്ക്ക് ആക്രികള്‍ പെറുക്കി വില്‍ക്കുന്ന ജോലിയാണ്. കുടുംബവും പഠിത്തവും മുന്നോട്ട് കൊണ്ടുപോകാന്‍ ജയസൂര്യയും ജോലിക്കായി ഇറങ്ങി.

സ്‌കൂളിലാത്ത ദിവസങ്ങളില്‍ ഹോട്ടലുകളില്‍ പണിയെടുത്തും മറ്റുമാണ് നിത്യവൃത്തി കണ്ടെത്തിയത്. കൊറോണ വന്നതോടെ അതെല്ലാം നിലച്ചു. ഇപ്പോള്‍ രാവിലെ പണി തേടി ബസ്റ്റാന്റിലേക്ക് പോകും.ഇന്നലെ ഉച്ചയ്ക്ക് റിസള്‍ട്ട് വന്നപ്പോള്‍ ജയസൂര്യ വാര്‍പ്പുപണിയെടുക്കുകയായിരുന്നു.

ഉച്ചയ്ക്ക് കൂട്ടുകാരനാണ് എല്ലാ വിഷയത്തിനും എ പ്ലസ് ആണെന്ന് വിളിച്ചു പറഞ്ഞത്. പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലാത്തവരാണ് ജയസൂര്യയുടെ അച്ഛനും അമ്മയും. അതുകൊണ്ടു തന്നെ മകന്‍ എല്ലാ വിഷയത്തിനും ജയിച്ചെന്നു മാത്രമേ അവര്‍ക്ക് അറിയു.

ഉന്നത വിജയം നേടിയതറിഞ്ഞ് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥടക്കം നിരവധി പ്രമുഖര്‍ ജയസൂര്യയെ വിളിച്ച് അഭിനന്ദനമറിയിച്ചിരുന്നു. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദമെടുത്ത് അധ്യാപകനാകണെമന്നാണ് ജയസൂര്യയുടെ ആഗ്രഹം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more