കോഴിക്കോട്: ജയസൂര്യ നായകനായി പുറത്തിറങ്ങിയ ക്യാപ്റ്റന്‍ തിയ്യറ്ററുകളില്‍ മികച്ച അഭിപ്രായവുമായി മുന്നേറുകയാണ്. മുന്‍ ഇന്ത്യന്‍ നായകന് വി.പി സത്യന്റെ ജീവിത കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ പ്രജേഷ് സെന്‍ ആണ്.
ചിത്രത്തിലെ പന്തിലെ കാറ്റ് ഊതി നിറയ്ക്കുന്ന രംഗമടക്കം നിരവധി രംഗങ്ങള്‍ പ്രേക്ഷകരുടെ അഭിനന്ദനം ഏറ്റുവാങ്ങിയിരിക്കുകയാണ്. എന്നാല്‍ ചിത്രത്തിലെ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രംഗങ്ങള്‍ ഇതൊന്നുമല്ലെന്നാണ് ചിത്രത്തിലെ നായകനായ ജയസൂര്യ പറയുന്നത്.
ചിത്രത്തില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രണ്ട് രംഗങ്ങളില്‍ ഒന്ന് സന്തോഷ് ട്രോഫി ഫുട്ബോള്‍ മത്സരത്തില്‍ എതിര് ടീമിലെ താരങ്ങളെ പരിചയപ്പെട്ട ശേഷം ക്യാപ്റ്റന്‍ ആം ബാന്റില്‍ തൊട്ട് തന്റെ പൊസിഷനിലേക്ക് താന്‍ നടന്ന് പോകുന്ന ഒരു രംഗവും ക്ലൈമാക്സിനോട് അടുത്തുള്ള ബീച്ച് സീനുമാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ട സീനുകളില്‍ ഒന്നെന്നാണ് ജയസൂര്യ പറയുന്നത്.
തന്റെ ഇഷ്ട സീനിനെ കുറിച്ച് ജയസൂര്യ ഈ പ്രകാരമാണ് പറയുന്നത്. എതിര് ടീമിലെ താരങ്ങളെ പരിചയപ്പെട്ട ശേഷം ക്യാപ്റ്റന്‍ ആം ബാന്റില്‍ തൊട്ട് തന്റെ പൊസിഷനിലേക്ക് സത്യേട്ടന് നടന്ന് പോകുന്ന സീന്‍ സിനിമയില്‍ ഉണ്ട് ശരിക്കും ആ സീന്‍ ചെയ്യുമ്പോള്‍ നിറഞ്ഞ അഭിമാനവും സന്തോഷവും ഒക്കെ തോന്നി.
Also Read ലാലേട്ടന് ചങ്ക് പറിച്ചു കൊടുത്ത കട്ട മമ്മൂക്ക ഫാന്‍’; ആദ്യ സിനിമയുടെ വിശേഷങ്ങളുമായി അശ്വിന് ജോസ്
മറ്റൊരു സീന്‍ ക്ലൈമാക്സില്‍ തന്റെ കാല് മുറിച്ച് മാറ്റേണ്ടി വരുമെന്ന് അറിഞ്ഞ ശേഷം ബീച്ചില്‍ കാല് മണലില്‍ മൂടി തനിക്ക് കാല് ഇല്ലാതായാല്‍ എങ്ങിനെയുണ്ടാവുമെന്ന രീതിയില്‍ ഞാന്‍ ഇരിക്കുന്നുണ്ട് അപ്പോള്‍ അനു വന്ന് ആ കാലിന് മുകളില്‍ തന്റെ കാല് വെച്ച് ഇരിക്കുന്നുണ്ട് തന്റെ കാലുകള്‍ ഉണ്ടാകും സത്യേട്ടന് വേണ്ടി എന്ന രീതിയില്‍ ശരിക്കും നല്ല ഫീല്‍ ഉള്ള സീനാണ് അത്. ജയസൂര്യ പറയുന്നു.
കഴിഞ്ഞ ഫെബ്രുവരി പതിനാറിന് റിലീസ് ചെയ്ത ചിത്രം പ്രേക്ഷക അഭിനന്ദനങ്ങള്‍ വാങ്ങി നിറഞ്ഞ സദസില്‍ ഓടി കൊണ്ടിരിക്കുകയാണ്. നിരവധി പ്രമുഖരാണ് ചിത്രത്തിന് അഭിനനങ്ങളുമായി എത്തുന്നത്.