| Tuesday, 9th August 2016, 10:28 am

ഗതികേടുകൊണ്ടാണ് ഇത്തരമൊരു വീഡിയോ മെസ്സേജ് അയക്കുന്നത്: പിണറായിയോട് സഹായമഭ്യര്‍ത്ഥിച്ച് ജയസൂര്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുഖ്യമന്ത്രി പിണറായി വിജയന് മുന്നില്‍ അപേക്ഷയുമായി നടന്‍ ജയസൂര്യ. റോഡിലെ കുഴികള്‍ എങ്ങനെയെങ്കിലും നന്നാക്കിത്തരണമെന്നാണ് ജയസൂര്യയുടെ ആവശ്യം.

ഞങ്ങളുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി അറിയുവാന്‍ എന്ന തലക്കെട്ടിലാണ് ജയസൂര്യ ഫേസ്ബുക്കില്‍ വീഡിയോ ഷെയര്‍ ചെയ്തത്.

“”മുഖ്യമന്ത്രിയെ മുന്‍പ് കണ്ടപ്പോള്‍ പറയാന്‍ പറ്റാതിരുന്ന കാര്യമായിരുന്നെന്നും ഗതികേടുകൊണ്ടാണ് ഇത്തരമൊരു വീഡിയോ മെസ്സേജ് അയക്കുന്നതെന്നും വീഡിയോയില്‍ താരം പറയുന്നുണ്ട്.

ഇന്ന് രാവിലേയും പുറത്തേക്ക് ഇറങ്ങിക്കഴിഞ്ഞപ്പോള്‍ ഒരു ചെറുപ്പക്കാരന്‍ റോഡിലേക്ക് വീണ കാഴ്ചയും അയാളുടെ കൈ ഒടിഞ്ഞ കാഴ്ചയുമാണ് കാണാന്‍സാധിച്ചത്. അവന്റെ തലയില്‍ ഹെല്‍മെറ്റും ഉണ്ടായിരുന്നു. സര്‍ ഞങ്ങള്‍ക്ക് വേണ്ട

അടിസ്ഥാനപരമായ കാര്യം എന്ന് പറയുന്നത് ഞങ്ങളുടെ റോഡ് ഒന്ന് ക്ലിയര്‍ ചെയ്തുതരണം എന്നുള്ളതാണ്.. സര്‍,ആളുകള്‍ ഒന്ന് വീട്ടിലേക്ക് എത്തുന്നത് തന്നെ മണിക്കൂറുകള്‍ക്ക് ശേഷമാണ്. അവരവരുടെ വണ്ടികള്‍, സാറ് തന്നെ പത്രത്തില്‍ വായിക്കുന്നുണ്ടാവുമല്ലോ റോഡിലെ കുഴിയില്‍ വീണിട്ടാണ് പലര്‍ക്കും അപകടം പറ്റുന്നത്. സര്‍ സാറിന് ഞങ്ങളോട് സ്‌നേഹമുണ്ടെങ്കില് ഇതിനൊരു പരിഹാരം ഉടനെ നടപ്പാക്കി തരണം എന്ന് മാത്രമേ ഞങ്ങള്‍ക്ക് പറയാനുള്ളു””.-ഇതായിരുന്നു ജയസൂര്യയുടെ വാക്കുകള്‍.

Latest Stories

We use cookies to give you the best possible experience. Learn more