| Thursday, 4th May 2017, 9:46 am

മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്ന് ജനാധിപത്യം സംരക്ഷിക്കാനാവില്ല; റവന്യൂ ഭൂമിയില്‍ നട്ട കുരിശിനു വളമിട്ടാലും വെള്ളമൊഴിച്ചാലും സോഷ്യലിസം പുഷ്പിക്കില്ല: രൂക്ഷ വിമര്‍ശനവുമായി അഡ്വ. ജയശങ്കര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പിണറായി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് രാഷ്ട്രീയ നിരീക്ഷന്‍ അഡ്വ. ജയശങ്കര്‍. കരിങ്ങോഴക്കല്‍ മാണിയുമായി കൂട്ടുചേര്‍ന്ന് ഫാസിസത്തെ തോല്പിക്കാനാവില്ലെന്നും ചാക്കു രാധാകൃഷ്ണന്റെയും ഫാരീസ് അബൂബക്കറുടെയും തോളില്‍ കയ്യിട്ടുനിന്ന് വിപ്ലവം നടത്താനാവില്ലെന്നും ജയശങ്കര്‍ പറയുന്നു.

മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്നു ജനാധിപത്യം സംരക്ഷിക്കാനാവില്ല. റവന്യൂ ഭൂമിയില്‍ നട്ട കുരിശിനു വളമിട്ടാലും വെള്ളമൊഴിച്ചാലും സോഷ്യലിസം പുഷ്പിക്കില്ല.

അച്ചടക്കം അടിമത്തമല്ല. എല്ലാവരെയും എല്ലാക്കാലവും വിഡ്ഢികളാക്കാമെന്ന വിശ്വാസം മൗഢ്യമാണെന്നും അഴിമതിക്കും നയവ്യതിയാനത്തിനും ജനവഞ്ചനക്കും എതിരായ സമരം തുടരുകതന്നെ ചെയ്യുമെന്നും ജയശങ്കര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മേയ് 4.
ടിപി ചന്ദ്രശേഖരന്‍ ദിനം.
അഴിമതിക്കും നയവ്യതിയാനത്തിനും ജനവഞ്ചനക്കും എതിരായ സമരം തുടരുകതന്നെ ചെയ്യും.
കരിങ്ങോഴക്കല്‍ മാണിയുമായി കൂട്ടുചേര്‍ന്ന് ഫാസിസത്തെ തോല്പിക്കാനാവില്ല.


Dont Miss സര്‍ക്കാര്‍ പറഞ്ഞതാണ് ശരി ; സെന്‍കുമാറിനെ ഡി.ജി.പിയായി നിയമിക്കരുത്; മര്യാദയ്ക്ക് മലയാളം പറയുന്ന ഡി.ജി.പിയെ കേരളത്തിന് ആവശ്യമില്ല: പരിഹാസവുമായി ജോയ് മാത്യു


ചാക്കു രാധാകൃഷ്ണന്റെയും ഫാരീസ് അബൂബക്കറുടെയും തോളില്‍ കയ്യിട്ടുനിന്ന് വിപ്ലവം നടത്താനാവില്ല, മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്നു ജനാധിപത്യം സംരക്ഷിക്കാനുമാവില്ല.

റവന്യൂ ഭൂമിയില്‍ നട്ട കുരിശിനു വളമിട്ടാലും വെള്ളമൊഴിച്ചാലും സോഷ്യലിസം പുഷ്പിക്കില്ല.
അച്ചടക്കം അടിമത്തമല്ല. എല്ലാവരെയും എല്ലാക്കാലവും വിഡ്ഢികളാക്കാമെന്ന വിശ്വാസം മൗഢ്യമാണ്.

പ്രതിജ്ഞ പുതുക്കുന്നു: പോരാട്ടം തുടരുകതന്നെ ചെയ്യും. കൊല്ലാം, തോല്പിക്കാനാവില്ല.

We use cookies to give you the best possible experience. Learn more