| Wednesday, 23rd August 2017, 7:36 pm

'സഖാവിനിനി അഞ്ചുവര്‍ഷം അമര്‍ന്നിരുന്ന് ഭരിക്കാം'; ലാവ്‌ലിന്‍ വിധിയില്‍ പ്രതികരണവുമായി അഡ്വ. ജയശങ്കര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ലാവ്‌ലിന്‍ കേസില്‍ പിണറായിയെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി നടപടിയെ ശരിവെച്ച ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി അഡ്വ.ജയശങ്കര്‍. ആരെയും പേടിക്കാതെ അഞ്ചുവര്‍ഷം ഇനി പിണറായിക്ക് ഭരിക്കാമെന്ന് ജയശങ്കര്‍ പറഞ്ഞു.

തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ജയശങ്കറിന്റെ പ്രതികരണം. ചരിത്രപരമായ വിധിപ്രഖ്യാപനം നടത്തിയ ഉബൈദിന്റെ നാമം വാഴ്ത്തപ്പെടട്ടേ എന്നും പോസ്റ്റിലുണ്ട്.


Also Read:ലാവ്‌ലിന്‍ കേസില്‍ ഹൈക്കോടതി വിധി കേരളത്തിന്റെ വികസന പദ്ധതികള്‍ക്ക് ഊര്‍ജ്ജം പകരുമെന്ന് പിണറായി വിജയന്‍


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

സത്യം ജയിച്ചു, നീതി നടപ്പിലായി. ലാവലിന്‍ കേസിലെ കീഴ്‌ക്കോടതി വിധി ഹൈക്കോടതി സ്ഥിരീകരിച്ചു. പിണറായി വിജയന്‍ കുറ്റവിമുക്തനായി. സഖാവിനിനി ആരെയും, ഒന്നിനെയും പേടിക്കാനില്ല. അഞ്ചുവര്‍ഷം അമര്‍ന്നിരുന്നു ഭരിക്കാം.

പി.ഉബൈദ് എന്നൊരു നീതിമാനാണ് ചരിത്രപരമായ ഈ വിധിപ്രഖ്യപനം നടത്തിയിട്ടുള്ളത്. ആ നാമം വാഴ്ത്തപ്പെടട്ടെ.

കീഴ്‌ക്കോടതിയിലും മേല്‍ക്കോടതിയിലും വിജയന്‍ സഖാവിനുവേണ്ടി വീറോടെ വാദിച്ച എം.കെ ദാമോദരന്‍ ഈ വിജയം കാണാന്‍ കഴിയാതെ കാലയവനികയ്ക്കു പിന്നില്‍ മറഞ്ഞു എന്ന ദു:ഖം ബാക്കി.

കണ്ണേ മടങ്ങുക..

Latest Stories

We use cookies to give you the best possible experience. Learn more