| Friday, 16th June 2017, 9:20 am

കൊച്ചി മെട്രോയില്‍ പെയിന്റിങ്ങും പൂച്ചെടി വച്ചു പിടിപ്പിക്കലുമാണ് പിണറായി സര്‍ക്കാര്‍ ചെയ്തത്: അഡ്വ ജയശങ്കര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കൊച്ചി മെട്രോയുടെ നിര്‍മ്മാണത്തില്‍ പലരും അവകാശ വാദം ഉന്നയിക്കുന്നുണ്ടെങ്കിലും പണി തുടങ്ങിയതും 80-85% പൂര്‍ത്തീകരിച്ചതും ഉമ്മന്‍ ഭരണത്തിലാണെന്ന് അഡ്വ ജയശങ്കര്‍. പെയിന്റിങ്ങും പൂച്ചെടി വച്ചു പിടിപ്പിക്കലുമാണ് ഈ സര്‍ക്കാരിന്റെ കാലത്ത് കാര്യമായി നടന്നതെന്നും അദ്ധേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.


Also read ‘സസ്‌പെന്‍ഡ് ചെയ്യണമെന്ന് താന്‍ ആവശ്യപ്പെട്ട തച്ചങ്കരി അവിടുള്ളപ്പോള്‍ എങ്ങനെ അങ്ങോട്ട് മടങ്ങും’; അവധി നീട്ടുന്ന കാര്യം ആലോചിക്കുകയാണെന്ന് ജേക്കബ് തോമസ്


“കൊച്ചി മെട്രോയുടെ ആലോചന തുടങ്ങിയത് ഇ.കെ നായനാരാണ്, പ്ലാന്‍ വരപ്പിച്ചത് വി.എസ്സാണ് എന്നൊക്കെ ഇപ്പോള്‍ ന്യായീകരണ തൊഴിലാളികള്‍ പറയുന്നു. നരേന്ദ്ര മോദിയുടെ കേമത്തം കൊണ്ടാണ് മെട്രോ യാഥാര്‍ത്ഥ്യമായതെന്ന് ബി.ജെ.പിക്കാര്‍ ഫ്‌ളെക്‌സ് വച്ചിട്ടുമുണ്ടെന്നും പറഞ്ഞ ജയശങ്കര്‍ എന്നാല്‍ പണി തുടങ്ങിയതും പൂര്‍ത്തീകരിച്ചതും ഉമ്മന്‍ ചാണ്ടിയുടെ ഭരണത്തിലാണെന്നത് കൊച്ചു കുട്ടികള്‍ക്ക് വരെ അറിയാമെന്നും പറയുന്നു.


Dont miss ‘വാഗ്ദാനം പാലിക്കാനാകാതെ മോദി’; തൊഴിലില്ലായ്മ രൂക്ഷമായതോടെ സ്ഥിതി വിലയിരുത്താന്‍ പ്രധാനമന്ത്രി യോഗം വിളിച്ചു 


എന്നാല്‍ ഉമ്മന്‍ ചാണ്ടിയെ ക്ഷണിച്ചില്ലെന്നു കരുതി ചടങ്ങ് അലങ്കോലമാക്കാന്‍ കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നില്ലെന്നും ജൂണ്‍ 20 ന് ഉമ്മന്‍ ചാണ്ടിയും കൂട്ടരും ആലുവായില്‍ നിന്നു പാലാരിവട്ടം വരെ മെട്രോയില്‍ ടിക്കറ്റ് എടുത്തു യാത്ര ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ടിക്കറ്റ് എടുത്തു ജനകീയ യാത്ര നടത്താനുളള തീരുമാനം വിപ്ലവകരമാണെന്നും അദ്ധേഹം പറഞ്ഞു.

പ്രതിഷേധത്തിലൂടെ കോണ്‍ഗ്രസിന്റെ പ്രതിഷേധം നടക്കും, മെട്രോയ്ക്ക് വരുമാനവുമാകുമെന്നും പറയുന്ന ജയശങ്കര്‍ “ജനകീയ യാത്രയ്ക്ക് അഭിവാദ്യങ്ങള്‍, ആശംസകള്‍” എന്നു പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

“കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന് ഉമ്മന്‍ ചാണ്ടിക്കു ക്ഷണമില്ല. കാരണം, അദ്ദേഹമിപ്പോള്‍ അധികാര സ്ഥാനത്തല്ല, പ്രതിപക്ഷ നേതാവുമല്ല.

രമേശ് ചെന്നിത്തലയ്ക്കു വേദിയില്‍ ഇടംകൊടുത്ത സംഘാടകര്‍ ഉമ്മച്ചനെ സര്‍വാണി സദ്യക്കു കൂടി ക്ഷണിച്ചില്ല.
കൊച്ചി മെട്രോയുടെ ആലോചന തുടങ്ങിയത് ഇകെ നായനാരാണ്, പ്ലാന്‍ വരപ്പിച്ചത് വിഎസ്സാണ് എന്നൊക്കെ ഇപ്പോള്‍ ന്യായീകരണ തൊഴിലാളികള്‍ പറയുന്നു. നരേന്ദ്ര മോദിയുടെ കേമത്തം കൊണ്ടാണ് മെട്രോ യാഥാര്‍ത്ഥ്യമായതെന്ന് ബിജെപിക്കാര്‍ ഫ്‌ലെക്‌സ് വച്ചിട്ടുമുണ്ട്.

കൊച്ചി മെട്രോയുടെ പണി തുടങ്ങിയതും 80-85% പൂര്‍ത്തീകരിച്ചതും ഉമ്മന്‍ ഭരണത്തിലാണ്. അത് കൊച്ചിയിലെ കൊച്ചു കുട്ടികള്‍ക്കു വരെ അറിയാം. പെയിന്റിങ്ങും പൂച്ചെടി വച്ചു പിടിപ്പിക്കലുമാണ് ഈ സര്‍ക്കാരിന്റെ കാലത്ത് കാര്യമായി നടന്നത്.
ഉമ്മന്‍ ചാണ്ടിയെ ക്ഷണിച്ചില്ലെന്നു കരുതി ചടങ്ങ് അലങ്കോലമാക്കാന്‍ കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നില്ല. ചെന്നിത്തലയെ കൂടാതെ മേയര്‍ സൗമിനി ജെയിനും വേദിയില്‍ ഉണ്ടാകും.

ജൂണ്‍20ന് കുഞ്ഞൂഞ്ഞും കൂട്ടരും ആലുവായില്‍ നിന്നു പാലാരിവട്ടം വരെ മെട്രോയില്‍ ടിക്കറ്റ് എടുത്തു യാത്ര ചെയ്യാനാണ് തീരുമാനം. കെപിസിസി പ്രസിഡന്റ് എംഎം ഹസ്സനും മുന്‍ ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദും ഒപ്പമുണ്ടാകും.
ടിക്കറ്റ് എടുത്തു ജനകീയ യാത്ര നടത്താനുളള തീരുമാനം വിപ്ലവകരമാണ്. കോണ്‍ഗ്രസിന്റെ പ്രതിഷേധം നടക്കും, മെട്രോയ്ക്ക് വരുമാനവുമാകും.

ജനകീയ യാത്രയ്ക്ക് അഭിവാദ്യങ്ങള്‍, ആശംസകള്‍!”

We use cookies to give you the best possible experience. Learn more