Daily News
ലാലേട്ടാ നന്ദി...ആ മാസ്മരിക ശബ്ദത്തിന്; മോഹന്‍ലാലിന് നന്ദിയുമായി ജയറാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Aug 10, 09:36 am
Thursday, 10th August 2017, 3:06 pm

 

കോഴിക്കോട്:നടന്‍ മോഹന്‍ലാലിനോട് നന്ദി പറഞ്ഞ് ജയറാം. ഓണം റിലീസായി എത്തുന്ന തന്റെ പുതിയ ചിത്രം ആകാശ മിഠായിക്കായി സമയം കണ്ടെത്തി സിനിമയുടെ ഭാഗമായതിനാണ് ലാലേട്ടനോട് ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് ജയറാം തന്റെ നന്ദി അറിയിച്ചത് . “”ആകാശ മിഠായി സിനിമയുടെ മോഷന്‍ ടൈറ്റില്‍ ഇത്രയും ഹിറ്റായതിനു കാരണം അതിന് പിന്നിലെ മാസ്മരിക ശബ്ദമാണ്. അത് മറ്റാരുമല്ല. മലയാളത്തിന്റെ മഹാനടനായ മോഹന്‍ലാലാണ് അതിന് ശബ്ദം നല്‍കിയത്. അതിന് അദ്ദേഹത്തിനോട് ആകാശ മിഠായിയുടെ മുഴുവന്‍ ടീമും നന്ദി പറയുന്നു. ജയറാം പറഞ്ഞു.

മോഷന്‍ പോസ്റ്ററില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രേമലേഖനത്തിലെ വരികളാണ് മോഹന്‍ലാല്‍ പറയുന്നത്. “അന്നേരം കേശവന്‍ നായരും സാറാമ്മയയും തങ്ങള്‍ക്ക് ജനിക്കാനിരിക്കുന്ന കുഞ്ഞിന് എന്തു പേരിടണമെന്ന് ആലോചിച്ചു. അവര്‍ ചെറിയ കടലാസു തുണ്ടുകളില്‍ പേരുകള്‍ എഴുതി. ഒന്ന് സാറാമ്മയും വേറൊന്ന് കേശവന്‍ നായരും എടുത്തു. കേശവന്‍ നായര്‍ കടലാസു കഷ്ണം വിതുര്‍ത്തു നോക്കി പ്രഖ്യാനം ചെയ്തു: മിഠായി. സാറാമ്മയും വിതുര്‍ത്തു നോക്കി പതിയെ പറഞ്ഞു: ആകാശം. ഒടുവില്‍ അവര്‍ ഉറപ്പിച്ചു ആകാശമിഠായി”. മോഹന്‍ലാലിന്റെ ശബ്ദം തീരുന്നിടത്ത് ചിത്രത്തില്‍ ടൈറ്റില്‍ പോസ്റ്റര്‍ കാണിക്കുന്നു


Also read ഒരു രക്ഷയുമില്ലണ്ണോ…..കിടുക്കാച്ചി ട്രോള്‍; സോഷ്യല്‍ മീഡിയയില്‍ തരംഗമായി പരസ്യ ചളി, വീഡിയോ കാണാം


മുമ്പ് ലാലേട്ടന്റെ തന്നെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമയുടെ പോസ്റ്ററും ഇത്തരത്തില്‍ ആയിരുന്നു ഇറങ്ങിയിരുന്നത്.

സമുദ്രക്കനി ആദ്യമായി സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് ആകാശമിഠായി. സമുദ്രക്കനി തന്നെ തമിഴില്‍ സംവിധാനം ചെയ്ത അപ്പ എന്ന ചിത്രത്തിന്റെ റീമേക്കായ ഈ ചിത്രത്തില്‍ സമുദ്രക്കനി ചെയ്ത വേഷമാണ് ജയറാം അഭിനയിക്കുന്നത്. വരലക്ഷ്മി ശരത്കുമാറാണ് നായിക.