Entertainment
എന്തുകാര്യവും പറയാനാകുന്ന വല്യേട്ടന്‍; ഇന്ന് സിനിമയിലുള്ള പലര്‍ക്കുമത് സാധിക്കണമെന്നില്ല: ജയറാം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Nov 03, 10:37 am
Sunday, 3rd November 2024, 4:07 pm

മമ്മൂട്ടി തന്റെ വല്യേട്ടന്‍ തന്നെയാണെന്ന് പറയുകയാണ് നടന്‍ ജയറാം. എന്ത് കാര്യവും പറയാന്‍ പറ്റുന്ന ഒരു വല്യേട്ടനാണ് അദ്ദേഹമെന്നും സിനിമക്ക് അകത്തുള്ളതോ പുറത്തുള്ളതോ ആയ എന്ത് കാര്യങ്ങളും പറയാന്‍ മമ്മൂട്ടിക്ക് സാധിക്കുമെന്നും ജയറാം പറഞ്ഞു.

ലോകത്ത് നടക്കുന്ന ഓരോ കാര്യങ്ങളും കൃത്യമായിട്ട് മനസിലാക്കുന്ന വ്യക്തിയാണ് മമ്മൂട്ടിയെന്നും ഇന്ന് സിനിമയിലുള്ള പലര്‍ക്കും അത് സാധിക്കണമെന്നില്ലെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

രാത്രി ഒരു മണിയാണെങ്കിലും രണ്ടു മണിയാണെങ്കിലും സോഷ്യല്‍ മീഡിയയിലും ലോകത്തിലും എന്തൊക്കെ നടക്കുന്നുവെന്നുള്ള കാര്യങ്ങള്‍ മുഴുവന്‍ അറിഞ്ഞിട്ട് മാത്രമേ മമ്മൂട്ടി കിടന്നുറങ്ങുകയുള്ളൂവെന്നും ജയറാം പറയുന്നു.

‘എനിക്ക് മമ്മൂക്ക എന്റെ ഒരു വല്യേട്ടന്‍ തന്നെയാണ്. എന്ത് കാര്യവും പറയാന്‍ പറ്റുന്ന ഒരു വല്യേട്ടനാണ് അദ്ദേഹം. മമ്മൂക്കക്ക് സിനിമക്ക് അകത്തുള്ളതോ പുറത്തുള്ളതോ ആയ എന്ത് കാര്യങ്ങളും പറയാന്‍ സാധിക്കും. ലോകത്ത് നടക്കുന്ന ഓരോ കാര്യങ്ങളും കൃത്യമായിട്ട് അന്നന്ന് മനസിലാക്കുന്ന വ്യക്തിയാണ് അദ്ദേഹം.

ഇന്ന് സിനിമയിലുള്ള പലര്‍ക്കും അത് സാധിക്കണമെന്നില്ല. രാത്രി ഒരു മണിയാണെങ്കിലും രണ്ടു മണിയാണെങ്കിലും സോഷ്യല്‍ മീഡിയയിലും ലോകത്തിലും എന്തൊക്കെ നടക്കുന്നുവെന്നുള്ള കാര്യങ്ങള്‍ മുഴുവന്‍ അറിഞ്ഞിട്ട് മാത്രമേ മമ്മൂക്ക കിടന്നുറങ്ങുകയുള്ളൂ.

സിനിമയെക്കുറിച്ച് മാത്രമല്ല അദ്ദേഹത്തിന് അറിവുള്ളത്. ലോകത്ത് ഇന്ന് നടക്കുന്ന എന്ത് കാര്യത്തെക്കുറിച്ചും അറിയാം. കേരളത്തിലായാലും രാഷ്ട്രീയത്തില്‍ ആയാലും എന്ത് കാര്യത്തെക്കുറിച്ച് ചോദിച്ചാലും മമ്മൂക്കയില്‍ നിന്ന് കൃത്യമായ ഉത്തരം കിട്ടും,’ ജയറാം പറയുന്നു.

Content Highlight: Jayaram Talks About Mammootty