സിനിമയുടെ കാര്യത്തില്‍ ഞാന്‍ വേണ്ടത്ര ചൂസി ആയിരുന്നില്ലെന്ന് തോന്നിയിട്ടുണ്ട്: ജയറാം
Entertainment
സിനിമയുടെ കാര്യത്തില്‍ ഞാന്‍ വേണ്ടത്ര ചൂസി ആയിരുന്നില്ലെന്ന് തോന്നിയിട്ടുണ്ട്: ജയറാം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 3rd July 2024, 8:55 am

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ജയറാം. കുറെ നാളുകളായി വലിയ വിജയ ചിത്രങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ജയറാം മലയാള സിനിമയില്‍ നിന്ന് ചെറിയ ബ്രേക്ക് എടുത്തിരുന്നു. ശേഷം ഈ വര്‍ഷം അബ്രഹാം ഓസ്‌ലര്‍ എന്ന ചിത്രത്തിലൂടെ മികച്ച തിരിച്ചു വരവും നടത്തിയിരുന്നു.

താന്‍ സിനിമയില്‍ വേണ്ടത്ര ചൂസി ആയിരുന്നില്ലെന്ന് തോന്നിയിട്ടുണ്ടെന്ന് പറയുകയാണ് ജയറാം. ഇപ്പോള്‍ തനിക്ക് ജീവിക്കാന്‍ വേണ്ടി സിനിമ ചെയ്യേണ്ട ആവശ്യമില്ലെന്നും അതുകൊണ്ട് ഓരോ വര്‍ഷവും നല്ല ക്വാളിറ്റിയുള്ള ഒന്നോ രണ്ടോ സിനിമകളില്‍ അഭിനയിച്ചാല്‍ മതിയെന്നും താരം പറഞ്ഞു. ഫിലിം കമ്പാനിയന്‍ സൗത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജയറാം. ആ സിനിമ തിയേറ്ററില്‍ ഓടണോ വേണ്ടയോ എന്നത് സിനിമ കാണുന്ന പ്രേക്ഷകരാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘സിനിമയുടെ കാര്യത്തില്‍ ഞാന്‍ വേണ്ടത്ര ചൂസി ആയിരുന്നില്ലെന്ന് തോന്നിയിട്ടുണ്ട്. ഇപ്പോള്‍ ജീവിക്കാന്‍ വേണ്ടി സിനിമ ചെയ്യേണ്ട ആവശ്യമൊന്നുമില്ല. അതുകൊണ്ട് ഓരോ വര്‍ഷവും അല്ലെങ്കില്‍ രണ്ട് വര്‍ഷത്തിന് ഇടയില്‍ അഭിനയിക്കുന്നത് ഒന്നോ രണ്ടോ സിനിമകളിലാകാം.

ആ സിനിമകള്‍ നല്ല ക്വാളിറ്റിയുള്ള സിനിമകളാകണം എന്ന് മാത്രമേയുള്ളൂ. നമ്മുടെ ആ സിനിമ തിയേറ്ററിലോടണോ വേണ്ടയോ എന്നുള്ളത് കാണുന്ന പ്രേക്ഷകരാണ് തീരുമാനിക്കേണ്ടത്. നമുക്ക് ആര്‍ക്കും നമ്മുടെ സിനിമയെ പറ്റി ഒരു കാര്യവും മുന്‍കൂട്ടി പറയാന്‍ കഴിയില്ല,’ ജയറാം പറഞ്ഞു.


Content Highlight: Jayaram Talks About His Poor Choice Of Movie Career