കുറഞ്ഞ സിനിമകള്‍ കൊണ്ട് തന്നെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകനാണ് മിഥുന്‍ മാനുവല്‍ തോമസ്. ആട്, ആട് 2, ആന്‍ മരിയ കലിപ്പിലാണ്, അലമാര, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്, അഞ്ചാം പാതിര എന്നിവയായിരുന്നു അദ്ദേഹത്തിന്റേതായി തിയേറ്ററുകളിലെത്തിയ ചിത്രങ്ങള്‍.
ഈ ചിത്രങ്ങള്‍ ഓരോന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ടതായിരുന്നു. ഇപ്പോള്‍ ഏറ്റവും പുതുതായി ജയറാം നായകനാക്കി മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അബ്രഹാം ഓസ്ലര്‍. അഞ്ചാം പാതിരക്ക് ശേഷം മിഥുന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്.
സിനിമയുടെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസമായിരുന്നു പുറത്തു വന്നിരുന്നത്. ഇപ്പോള്‍ സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ മിഥുന്‍ തന്നോട് കഥ പറയാന്‍ വന്നപ്പോളുണ്ടായ കാര്യങ്ങള്‍ പറയുകയാണ് നടന്‍ ജയറാം.
ഒന്നര വര്‍ഷം മുമ്പ് സത്യന്‍ അന്തിക്കാടിന്റെ ‘മകള്‍’ സിനിമ കഴിഞ്ഞാണ് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തന്റെയടുത്ത് വന്ന് അബ്രഹാം ഓസ്ലറിന്റെ കഥ പറയുന്നതെന്നും ഹെവിയായ കഥാപാത്രമായത് കൊണ്ട് മിഥുനിനോട് തന്റെ കാര്യത്തില്‍ കോണ്‍ഫിഡന്‍സുണ്ടോയെന്ന് ചോദിച്ചപ്പോള്‍ നൂറ് ശതമാനവും കോണ്‍ഫിഡന്‍സുണ്ടെന്ന് പറയുകയായിരുന്നെന്നും ജയറാം പറഞ്ഞു.
‘മിഥുന്‍ ഒന്നര വര്‍ഷം മുമ്പ് വന്ന് പറഞ്ഞ കഥയാണ് ഓസ്ലറിന്റേത്. മകള്‍ സിനിമ കഴിഞ്ഞതിന്റെ ശേഷമായിരുന്നു അത്. ഇത്രയും ഹെവിയായ കഥാപാത്രമായത് കൊണ്ട് മിഥുനിന് എന്റെ കാര്യത്തില്‍ കോണ്‍ഫിഡന്‍സ് ഉണ്ടോയെന്ന് ചോദിച്ചപ്പോള്‍ നൂറ് ശതമാനവും ഉണ്ടെന്ന് പറഞ്ഞു.
നിങ്ങള്‍ ഈ കഥാപാത്രം ചെയ്യുമെങ്കില്‍ മാത്രമേ ഈ സിനിമ ചെയ്യുകയുള്ളൂ എന്നും പറഞ്ഞു. ഒടുവില്‍ ഈ സിനിമക്ക് വേണ്ടി എന്തൊക്കെ തയ്യാറെടുപ്പുകളാണ് ഞാന്‍ ചെയ്യേണ്ടത് എന്ന് ചോദിച്ചു. ‘ഒന്നുമില്ല, രൂപത്തിലും നടത്തത്തിലും നോട്ടത്തിലും വരുത്തേണ്ട ചില മാറ്റങ്ങളുണ്ട്.
ഇതുവരെ ഇല്ലാത്ത ഒരു ജയറാമിനെ പ്രേക്ഷകര്‍ക്ക് മുന്നില്‍ കാണിക്കണം’ എന്നായിരുന്നു മിഥുനിന്റെ മറുപടി. ഞാന്‍ വന്ന് ഇരുന്ന് തരാം, എന്താണെന്ന് വെച്ചാല്‍ നിങ്ങള്‍ പറഞ്ഞാല്‍ അത് പോലെ ചെയ്യാമെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ ചെയ്ത സിനിമയാണ് ഓസ്ലര്‍,’ ജയറാം പറയുന്നു.
Content Highlight: Jayaram Talks About Abraham Ozler Movie