| Monday, 15th January 2024, 1:30 pm

ഓസ്ലറിൽ മമ്മൂക്കയുണ്ടെന്ന് ഞാൻ, പടം പാക്കണമെന്ന് പറഞ്ഞ വിജയ് ഇക്കയുടെ ആ ചിത്രത്തെ കുറിച്ചും സംസാരിച്ചു: ജയറാം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരിടവേളക്ക് ശേഷം ജയറാം മലയാളത്തിലേക്ക് തിരിച്ചു വന്ന ചിത്രമാണ് മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത അബ്രഹാം ഓസ്ലർ. ചിത്രം ബോക്സ് ഓഫീസിൽ മുന്നേറുകയാണ്. മലയാളത്തിനേക്കാൾ അന്യഭാഷ ചിത്രങ്ങളിൽ കൂടുതൽ നിറഞ്ഞ് നിൽക്കുന്ന നടനാണ് ജയറാം.

പുതിയ വിജയ് ചിത്രം ഗോട്ടിലാണ് ജയറാം ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. വിജയിയുമൊത്തുള്ള അനുഭവം പങ്കുവെക്കുകയാണ് ജയറാം. അബ്രഹാം ഓസലറിൽ മമ്മൂട്ടിയുണ്ടെന്ന് പറഞ്ഞപ്പോൾ വിജയ്ക്ക്‌ തന്റെ ഓസ്ലർ കാണാൻ ആവേശമായി എന്നാണ് ജയറാം പറയുന്നത്.

ഈയിടെ ഇറങ്ങിയ മമ്മൂട്ടി ചിത്രം കാതലിനെ കുറിച്ചെല്ലാം വിജയ് പറഞ്ഞെന്നും ജയറാം കൂട്ടിച്ചേർത്തു. മൂവി വേൾഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു താരം.

‘പുള്ളിക്ക് അറിയില്ലായിരുന്നു. എന്റെ സിനിമയാണെന്ന് പറഞ്ഞപ്പോൾ പോസ്റ്റർ ഒക്കെ കണ്ടിരുന്നു. പക്ഷെ ഞാൻ ആരോടും പറഞ്ഞിട്ടില്ലായിരുന്നു സിനിമയിൽ മമ്മൂക്ക ഉള്ളത്.

പിന്നെ റിലീസിന്റെ അന്ന് ഞങ്ങൾ ഒരുമിച്ച് ഷൂട്ട്‌ ചെയ്ത് കൊണ്ടിരിക്കുന്നതിനിടയിൽ പുള്ളി ചോദിച്ചു, പടം എങ്ങനെയുണ്ടെന്ന്.

ഞാൻ റിലീസ് ആയിട്ടെയുള്ളൂവെന്ന് പറഞ്ഞു. അപ്പോഴാണ് ഞാൻ പറയുന്നത് ഇതിനകത്ത് വലിയൊരു സർപ്രൈസ് ഉണ്ട്, മമ്മൂക്ക ഇതിൽ അഭിനയിക്കുന്നുണ്ടെന്ന്. പുള്ളി അത്ഭുതത്തോടെ സത്യമാണോയെന്ന് ചോദിച്ചു. ഞാൻ കഥാപാത്രത്തെ കുറിച്ചെല്ലാം വിശദമായി പറഞ്ഞു കൊടുത്തു.

അതെല്ലാം കേട്ടപ്പോൾ വിജയ് പറഞ്ഞു, അയ്യോ എന്നാൽ എനിക്കൊന്ന് കാണണമല്ലോയെന്ന്. കാരണം മമ്മൂക്ക ഒരു പടം സെലക്ട്‌ ചെയ്യുമ്പോൾ അതിനകത്ത് എന്തെങ്കിലും ഉണ്ടാവുമെന്ന് പുള്ളിക്ക്‌ അറിയാം. അടുത്തകാലത്ത് കണ്ട കാതലിനെ കുറിച്ചെല്ലാം പറഞ്ഞ വിജയ് എനിക്ക് പടം പാക്കണം എന്നും പറഞ്ഞു,’ജയറാം പറയുന്നു.

Content Highlight: Jayaram Talk About Vijay And Mammootty

Latest Stories

We use cookies to give you the best possible experience. Learn more