| Monday, 8th January 2024, 8:28 pm

'പിള്ളേർക്ക് എന്നെ കൊന്ന് കൊലവിളിക്കാനാണ് ഇതൊക്കെ';സലാം കാശ്മീറിലെ രംഗത്തെ കുറിച്ച് ജയറാം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ ഇഷ്ട നടനാണ് ജയറാം. പത്മരാജൻ ഒരുക്കിയ അപരനിലൂടെ മലയാള സിനിമയിൽ എത്തിയ അദ്ദേഹം അന്യഭാഷകളിലടക്കം നിരവധി വേഷങ്ങളിൽ ഇതിനോടകം ഭാഗമായിട്ടുണ്ട്.

മിഥുൻ മാനുവൽ തോമസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന അബ്രഹാം ഓസ്‌ലറാണ് ജയമിന്റെ ഏറ്റവും പുതിയ ചിത്രം.

കോമഡി വേഷങ്ങൾ ചെയ്ത് കുടുംബ പ്രേക്ഷകരെ കയ്യിലെടുത്തിട്ടുള്ള നടനാണ് ജയറാം. സീനിന് അനുസരിച്ചുള്ള എക്സ്പ്രഷൻസെല്ലാം അദ്ദേഹം സിനിമയിൽ ഇടാറുണ്ട്. സലാം കാശ്മീർ എന്ന ചിത്രത്തിൽ ജയറാം അഭിനയിച്ച ചില രംഗങ്ങൾ പിന്നീട് വലിയ രീതിയിൽ ട്രോൾ ഗ്രൂപ്പുകളിലും സോഷ്യൽ മീഡിയകളിലുമെല്ലാം നിറഞ്ഞിരുന്നു. ഇപ്പോൾ അതിനെ കുറിച്ച് പ്രതികരിക്കുകയാണ് ജയറാം.


തന്നെ കുറിച്ചുള്ള ട്രോളുകൾ മകൻ കാളിദാസും മകളുമാണ് തനിക്ക് അയച്ച് തരാറെന്നും അതെല്ലാം ഒരുപാട് എൻജോയ് ചെയ്യാറുണ്ടെന്നും ജയറാം പറയുന്നു. ആ മുഖഭാവം അങ്ങനെ ആയിപോയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിഹൈൻഡ് വുഡ്‌സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ട്രോളുകൾ ഞാൻ കാണാറുണ്ട്. എനിക്ക് കണ്ണനും ചക്കിയുമൊക്കെയാണ് ട്രോളുകൾ അയച്ച് തരാറുള്ളത്. സലാം കശ്മീറിലെ ആ രംഗം എന്തോ മിലിറ്ററിയുടെ ആളല്ലേയെന്ന് ചോദിക്കുമ്പോൾ ഇടുന്ന എക്സ്പ്രഷനാണ്.


എന്നെയൊക്കെ പിള്ളേർ കൊന്ന് കൊലവിളിക്കുന്നതിനുള്ളതാണ് ഇതൊക്കെ( ചിരി ). എല്ലാം എൻജോയ് ചെയ്യാൻ പറ്റാറുണ്ട് എനിക്ക്.

എന്തോ അങ്ങനെ ആയി പോയതാണ് മുഖം. ഇങ്ങനെയൊരു ഭാവം ലോകത്തില്ല. എല്ലാ ട്രോളുകളും ഞാൻ എൻജോയ് ചെയ്യും,’ജയറാം പറയുന്നു.

Content Highlight: Jayaram Talk About Trolls About Him

We use cookies to give you the best possible experience. Learn more