| Sunday, 11th February 2024, 9:21 am

ഏറ്റവും ഉയരത്തിൽ നിൽക്കുമ്പോഴും ആ തീരുമാനം അശ്വതിയായിട്ട് എടുത്തതാണ്: ജയറാം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജയറാമും പാർവതിയും എന്നും മലയാളികളുടെ പ്രിയ താര ദമ്പതികളാണ്. കുറഞ്ഞ സിനിമകളിലെ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുള്ളൂവെങ്കിലും അവയെല്ലാം പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടിയിട്ടുണ്ട്.

കരിയറിന്റെ ഏറ്റവും ഉയരത്തിൽ നിൽക്കുമ്പോഴാണ് പാർവതി തന്റെ അഭിനയ ജീവിതം ഉപേക്ഷിക്കുന്നത്. ജയറാമുമൊത്തുള്ള കല്യാണത്തിന് ശേഷം പാർവതി ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല.

പാർവതിയുടെ അഭിനയത്തെ കുറിച്ചുള്ള ഈ തീരുമാനം ജയറാമിന്റെതായിരുന്നോ അതോ പാർവതി തന്നെ സ്വയം തീരുമാനിച്ചതാണോ എന്ന ഉർവശിയുടെ ചോദ്യത്തിന് ഉത്തരം പറയുകയാണ് ജയറാം.

ആ തീരുമാനം അശ്വതി ആയിട്ട് എടുത്തതാണ് എന്നാണ് ജയറാം പറയുന്നത്.

തങ്ങളുടെ കല്യാണം കഴിയുന്ന സമയത്ത് പാർവതി തന്നെക്കാൾ ഉയരത്തിൽ ആയിരുന്നുവെന്നും സിനിമ ഉപേക്ഷിച്ച് കുട്ടികൾക്ക് വേണ്ടി മാത്രമായി അവൾ ജീവിതം മാറ്റിവെച്ചുവെന്നും ജയറാം പറയുന്നു. ജിഞ്ചർ മീഡിയയിൽ സംസാരിക്കുകയായിരുന്നു ജയറാം.

‘ആ തീരുമാനം അശ്വതിയായിട്ട് എടുത്തതാണ്. ലൈംലൈറ്റിൽ ഏറ്റവും ഉയരത്തിൽ നിൽക്കുമ്പോഴാണ് അഭിനയം മതിയാക്കാൻ അശ്വതി തീരുമാനിച്ചത്. ഞങ്ങളുടെ കല്യാണം കഴിയുന്ന സമയത്ത് അവൾ സിനിമയിൽ അത്രയും ഉയരത്തിലാണ്. ഞാൻ പോലും അങ്ങനെ അല്ലായിരുന്നു.

അത് വിട്ട് കളഞ്ഞിട്ട് കുട്ടികൾക്ക് വേണ്ടി മാത്രം അവൾ ജീവിതം മാറ്റിവെച്ചു. ആ കാര്യത്തിൽ ഞാൻ അനുഗ്രഹീതനാണ്. നമുക്ക് കുറേ സിനിമകൾ ചെയ്യാൻ കഴിഞ്ഞു അഭിനയിക്കാൻ കഴിഞ്ഞു. നമുക്ക് വീട്ടിൽ കിട്ടുന്ന ഒരു സന്തോഷമില്ലേ. കഴിഞ്ഞ 30 വർഷമായി അശ്വതിയെനിക്ക്‌ ആ സന്തോഷം കോരിതരുകയാണ്. ആ കാര്യത്തിൽ ഞാൻ ഭാഗ്യമുള്ളവനാണ്,’ജയറാം പറയുന്നു.

Content Highlight: Jayaram Talk About Parvathy

Latest Stories

We use cookies to give you the best possible experience. Learn more