മലയാളികളുടെ പ്രിയതാരമാണ് ജയറാം. ഈയിടെ തിയേറ്ററിൽ ഇറങ്ങി വലിയ വിജയമായ അബ്രഹാം ഓസ്‌ലർ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് വീണ്ടും തിരിച്ച് വന്നിരിക്കുകയാണ് ജയറാം.
മലയാളികളുടെ പ്രിയതാരമാണ് ജയറാം. ഈയിടെ തിയേറ്ററിൽ ഇറങ്ങി വലിയ വിജയമായ അബ്രഹാം ഓസ്‌ലർ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് വീണ്ടും തിരിച്ച് വന്നിരിക്കുകയാണ് ജയറാം.
കൊവിഡ് കാലത്ത് മോഹൻലാലുമൊത്തുള്ള ഓർമകൾ പങ്കുവെക്കുകയാണ് ജയറാം. കൊവിഡ് സമയത്ത് താനും മോഹൻലാലും മദ്രാസിൽ ഉണ്ടായിരുന്നുവെന്നും സംസാരിക്കാറുണ്ടായിരുന്നുവെന്നും ജയറാം പറയുന്നു.
താൻ എന്നും സൈക്കിളിങ് നടത്തുമായിരുന്നുവെന്നും അതിനെ കുറിച്ചെല്ലാം മോഹൻലാൽ സംസാരിക്കുമെന്നും ജയറാം ക്ലബ്ബ് എഫ്. എമ്മിനോട് പറഞ്ഞു.
‘ലാലേട്ടനെ ഇപ്പോൾ കണ്ടിട്ട് കുറച്ചു നാളായി. കൊവിഡ് സമയത്ത് മദ്രാസിൽ ഞങ്ങൾ ഒരുമിച്ച് ഉണ്ടായിരുന്നു. ലാൽസാറും വീട്ടിലുണ്ട് ഞാനും അവിടെയുണ്ട്. എന്നും ഒരുവട്ടമോ രണ്ടുവട്ടമോ വിളിക്കും. അന്ന് ഞാൻ സ്ഥിരമായിട്ട് സൈക്കിളിങ്ങിന് പോവുമായിരുന്നു.
സൈക്കിൾ കാറിന്റെ പുറകിൽ കെട്ടി വെച്ചിട്ട് ഒരു വി. ജി. പി പാർക്കിന്റെ സൈഡിലോട്ട് കുറേ ദൂരം ചവിട്ടുമായിരുന്നു. ഒരു സ്ഥലത്ത് എത്തുമ്പോൾ എല്ലാവരും ഇത് വീണ്ടും കാറിന്റെ പിറകിൽ ഹാങ്ങ് ചെയ്ത് വെക്കും. അവിടെ അത്രയും ദൂരം നമുക്ക് സൈക്കിളിങ് ചെയ്യാം.
ആ വരുന്ന വഴിക്കാണ് ലാലേട്ടന്റെ വീട്. അപ്പോൾ ഞങ്ങൾ ഇടയ്ക്ക് കാണുമായിരുന്നു. അപ്പോൾ എന്നോട്, എത്ര ദൂരം സൈക്കിൾ ചവിട്ടി എന്നൊക്കെ ചോദിക്കും.
ഞാൻ ഏകദേശം മുപ്പത് കിലോമീറ്റർ ചവിട്ടി എന്നൊക്കെ പറയുമ്പോൾ ലാലേട്ടൻ പറയും വെറുതെ നുണ പറയരുത്, പിറകെ കെട്ടി കൊണ്ടുവന്നതല്ലേയെന്ന്. ഞാൻ പറയും സത്യമായിട്ടും ചവിട്ടിയിട്ടുണ്ടെന്ന്,’ ജയറാം പറയുന്നു.
Content Highlight: Jayaram Talk About Mohanlal