മലയാളികളുടെ ഇഷ്ടനടനാണ് ജയറാം. പത്മരാജന്റെ സംവിധാനത്തിൽ അപരൻ എന്ന ചിത്രത്തിലൂടെയാണ് ജയറാം മലയാള സിനിമയിലേക്ക് കടന്ന് വരുന്നത്.
മലയാളികളുടെ ഇഷ്ടനടനാണ് ജയറാം. പത്മരാജന്റെ സംവിധാനത്തിൽ അപരൻ എന്ന ചിത്രത്തിലൂടെയാണ് ജയറാം മലയാള സിനിമയിലേക്ക് കടന്ന് വരുന്നത്.
തുടർന്നിങ്ങോട്ട് മലയാളത്തിലും അന്യഭാഷയിലുമായി നിരവധി സിനിമകളുടെ ഭാഗമാകാൻ അദ്ദേഹത്തിന് ഭാഗ്യം ലഭിച്ചിട്ടുണ്ട്.
നടൻ കമലഹാസനുമൊത്തുള്ള ജയറാമിന്റെ സൗഹൃദം എല്ലാവർക്കും സുപരിചിതമാണ്. ചുരുങ്ങിയ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചെത്തിയിരുന്നു. കമലഹാസൻ അഭിനയിച്ച ചിത്രങ്ങളിൽ എല്ലാം തന്റെ ഫേവറീറ്റ് ആണെന്നും താൻ അദ്ദേഹത്തിന്റെ വലിയൊരു ആരാധകനാണെന്നും ജയറാം പറയുന്നു.
ചെറുപ്പത്തിൽ അദ്ദേഹത്തിന്റെ സിനിമയുടെ ഷൂട്ടിങ് കാണാൻ ചെന്നപ്പോൾ പൊലീസ് തന്നെ ഓടിച്ചിട്ടുണ്ടെന്നും ജയറാം പറഞ്ഞു. ഫിലിം കമ്പാനിയൻ സൗത്തിനോട് സംസാരിക്കുകയായിരുന്നു ജയറാം.
‘കമലഹാസൻ സാറിന്റെ ഫേവറീറ്റ് സിനിമ പറയുകയെന്ന് പറഞ്ഞാൽ ഭയങ്കര ബുദ്ധിമുട്ടാണ്. അദ്ദേഹത്തിന്റെ കരിയറിലെ മൊത്തം സിനിമയും ഞാൻ പറയേണ്ടി വരും. കാരണം ഞാൻ അത്ര ഭ്രാന്തനാണ്.
ഞാൻ മലയാള സിനിമയിൽ വരുന്നതിന് മുമ്പേ അദ്ദേഹത്തിന്റെ ഫാനാണ്. എന്റെ നാട്ടിൽ സാറിന്റെ ഒരു സിനിമയുടെ ഷൂട്ടിങ് നടന്നപ്പോൾ അത് കാണാൻ ചെന്ന എന്നെ മതിലിന്റെ മുകളിൽ നിന്ന് പൊലീസ് ഓടിപ്പിച്ചിട്ടുണ്ട്. ഈറ്റയായിരുന്നു ആ സിനിമ. കോതമംഗലത്തെ ഒരു മാർക്കറ്റ് സെറ്റിനകത്ത് സാറിനെയും സീമ ചേച്ചിയേയും അന്ന് ദൂരെ കണ്ടിരുന്നു.
അന്ന് ഞങ്ങൾ സ്കൂൾ വിട്ട് മതിലിന്റെ മുകളിൽ കയറിയപ്പോൾ പൊലീസ് അടിച്ചോടിച്ചു. ഞാൻ പിന്നീട് സാറോട് അത് പറഞ്ഞിരുന്നു,’ജയറാം പറയുന്നു.
Content Highlight: Jayaram Talk About Kamalhassan