| Tuesday, 16th January 2024, 9:38 am

മറ്റുള്ളവരെ പോലെയല്ല എന്റെ മാനേജർ ഞാൻ തന്നെ, പക്ഷെ ആ കാര്യം നോക്കുന്നത് അവനാണ്: ജയറാം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരു ഇടവേളയ്ക്ക്‌ ശേഷം മലയാളത്തിൽ ജയറാം നായകനായി എത്തിയ ചിത്രമാണ് അബ്രഹാം ഓസ്ലർ. അഞ്ചാം പാതിരയെന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിനുശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ചിത്രം ഒരു ഇമോഷണൽ ത്രില്ലറാണ്.


മമ്മൂട്ടി ഒരു അതിഥി വേഷത്തിൽ എത്തുന്ന ചിത്രം ബോക്സ് ഓഫീസിൽ മുന്നേറികൊണ്ടിരിക്കുകയാണ്. തുടർ പരാജയങ്ങൾക്കു ശേഷമുള്ള ജയറാമിന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവായാണ് ഓസ്ലറിനെ വിലയിരുത്തുന്നത്.

മലയാളത്തോടൊപ്പം അന്യഭാഷാ ചിത്രങ്ങളിലും താരം നിറസാന്നിധ്യമാണ്. ഇത്രയും ഭാഷകളിൽ ഒന്നിച്ച് ഒരുപാട് സിനിമകൾ ചെയ്യുമ്പോൾ ഡേറ്റിന്റെ ബുദ്ധിമുട്ട് വരാറില്ലേ എന്ന ചോദ്യത്തിന് ഉത്തരം പറയുകയാണ് ജയറാം.

ഓരോ സിനിമയും സമയമെടുത്താണ് താൻ ചെയ്യാറെന്നും എല്ലാ മാസവും ഓരോ സിനിമയ്ക്കും അഞ്ചുദിവസം വീതമാണ് താൻ മാറ്റിവെക്കാറുള്ളതെന്നും ജയറാം പറഞ്ഞു. തനിക്ക് സ്വന്തമായി മാനേജർ ഇല്ലെന്നും സോഷ്യൽ മീഡിയ അടക്കമുള്ള കാര്യങ്ങളിൽ മകൻ കാളിദാസാണ് ഇടപെടാറെന്നും മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ജയറാം പറഞ്ഞു.

‘സമയമെടുത്താണ് അത് ചെയ്യുന്നത്. എല്ലാ മാസവും അഞ്ചു ദിവസം ഒരു സിനിമയ്ക്ക് വേണ്ടി മാറ്റി വെച്ചാൽ മതി. ഒരു ഡേറ്റ് തീരുമാനിച്ചാൽ മതിയല്ലോ. അത് കൃത്യമായിട്ട് പോവാൻ കഴിയും. എനിക്ക് പിന്നെ വേറേ മാനേജറൊന്നുമില്ല ഞാൻ തന്നെയാണ് മാനേജർ.

ഞാൻ തന്നെയാണ് അത് ഹാൻഡിൽ ചെയ്യുന്നത്. സോഷ്യൽ മീഡിയയിൽ അത്ര ആക്റ്റീവ് അല്ലെങ്കിലും എല്ലാം ചെയ്യാൻ ശ്രമിക്കാറുണ്ട്. അതെല്ലാം നോക്കുന്നത് കണ്ണനാണ്. അപ്ഡേറ്റഡാണ് ആ കാര്യത്തിലൊക്കെ. പബ്ലിക് ആയിട്ടുള്ള കണക്ഷൻ എനിക്ക് എപ്പോഴും വേണം.

എനിക്ക് 18 വയസുള്ളപ്പോൾ തൊട്ട് മിമിക്രിയായിട്ട് നടക്കുന്നതല്ലേ, അമ്പല പറമ്പായിട്ടും അതിന് ശേഷം കലാഭവനിൽ വന്നപ്പോഴുമെല്ലാം ഇടപെട്ടത് പബ്ലിക് ആയിട്ടല്ലേ,’ജയറാം പറയുന്നു.

Content Highlight: Jayaram Talk About How He Manage Dates Of Films

We use cookies to give you the best possible experience. Learn more