| Monday, 15th January 2024, 8:16 am

മിഥുന്റെ കൂടെ ഇനിയും മൂന്ന് സിനിമകൾ, ഉഗ്രൻ കഥയുണ്ടെന്ന് ആ സംവിധായകനും പറഞ്ഞു: ജയറാം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരു ഇടവേളയ്ക്ക്‌ ശേഷം മലയാളത്തിൽ ജയറാം നായകനായി എത്തിയ ചിത്രമാണ് അബ്രഹാം ഓസ്ലർ.

അഞ്ചാം പാതിരയെന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിനുശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ചിത്രം ഒരു ഇമോഷണൽ ത്രില്ലറാണ്.

മമ്മൂട്ടി ഒരു അതിഥി വേഷത്തിൽ എത്തുന്ന ചിത്രം ബോക്സ് ഓഫീസിൽ മുന്നേറികൊണ്ടിരിക്കുകയാണ്. തുടർ പരാജയങ്ങൾക്കു ശേഷമുള്ള ജയറാമിന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവായാണ് ഓസ്ലറിനെ വിലയിരുത്തുന്നത്.

ഏറെ നാളായി അന്യഭാഷയിൽ സജീവമായിരുന്ന താരം ശേഷം വീണ്ടും മലയാളത്തിൽ ഒരുപാട് സിനിമകളുടെ ഭാഗമാവാൻ ഒരുങ്ങുകയാണ്.

ഓസ്‌ലറിൽ അഭിനയിച്ചു കൊണ്ടിരുന്ന സമയത്ത് സിനിമ വിജയമാവുകയാണെങ്കിൽ തുടർന്നും തന്നെ വെച്ച് മൂന്ന് സിനിമകൾ ചെയ്യുമെന്ന് മിഥുൻ മാനുവൽ പറഞ്ഞെന്നാണ് ജയറാം പറയുന്നത്. അതിൽ ഒരു കഥ താൻ കേട്ടെന്നും ജയറാം പറഞ്ഞു. ചിത്രത്തിലെ തന്റെ അഭിനയം കണ്ട് ദിലീഷ് പോത്താനും ഒരു സിനിമ ചെയ്യുന്ന കാര്യം സൂചിപ്പിച്ചെന്നും മൂവി വേൾഡ് മീഡിയയ്‌ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

‘ഓസ്‌ലർ ചെയ്യുന്ന സമയത്ത് മിഥുൻ എന്നോട് ഒരു കാര്യം പറഞ്ഞിരുന്നു, ഞാൻ എന്റെ മനസിൽ എന്ത് വിചാരിച്ചോ ആ സിനിമ 100 ശതമാനം എനിക്ക് കിട്ടി കഴിഞ്ഞു.

ഈ സിനിമ ജനങ്ങൾ അക്‌സെപ്റ്റ് ചെയ്യുകയാണെങ്കിൽ ഈ ഓസ്‌ലറിനെ ജനങ്ങൾ സ്വീകരിക്കുകയാണെങ്കിൽ ജയറാമിനെ വെച്ച് ചെയ്യാനായി എന്റെ കയ്യിൽ മൂന്ന് കഥകൾ ഉണ്ടെന്ന് പറഞ്ഞു. അതിൽ ഒരെണ്ണം പറഞ്ഞു തന്നു. ഞെട്ടിക്കുന്ന കഥകളാണ്. ഓസ്‌ലർ മിഥുൻ പ്രതീക്ഷിച്ച പോലെ വരാൻ തുടങ്ങിയത് കൊണ്ടാണ് അങ്ങനെ പറഞ്ഞത്.

ഓസ്‌ലറിന്റെ ഷൂട്ട്‌ നടക്കുന്ന സമയത്ത് ദിലീഷ് എന്നെ കുറേ നേരം നോക്കി നിന്നു. എന്നിട്ട് എന്നോട് പറഞ്ഞു, ഈ പടമൊന്ന് ഓടിക്കോട്ടെ ഞാൻ നിങ്ങൾക്ക് വേണ്ടിയൊരു ഉഗ്രൻ കഥ വെച്ചിട്ടുണ്ടെന്ന്.

ഇങ്ങനെ കുറച്ച് പേർ വിചാരിച്ചാൽ പോരെ എനിക്ക് നല്ല സിനിമ കിട്ടാൻ,’ജയറാം പറയുന്നു

Content Highlight: Jayaram Talk About His New Projects

We use cookies to give you the best possible experience. Learn more