മലയാളികളുടെ ഇഷ്ട നടനാണ് ജയറാം. പത്മരാജൻ ഒരുക്കിയ അപരനിലൂടെ മലയാള സിനിമയിൽ എത്തിയ അദ്ദേഹം അന്യഭാഷകളിലടക്കം നിരവധി വേഷങ്ങളിൽ ഇതിനോടകം ഭാഗമായിട്ടുണ്ട്.
മിഥുൻ മാനുവൽ തോമസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന അബ്രഹാം ഓസ്‌ലറാണ് ജയമിന്റെ ഏറ്റവും പുതിയ ചിത്രം.
കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായ ജയറാം മലയാളത്തിലെ മികച്ച സംഗീതസംവിധായകരുടെ ഗാനങ്ങൾ പാടി അഭിനയിക്കാൻ ഭാഗ്യം ലഭിച്ച ഒരാളാണ്. ഇപ്പോഴിത അതിനെ കുറിച്ച് സംസാരിക്കുകയാണ് ജയറാം.
പ്രേം നസീറിന്റെ കാലത്തിനുശേഷം മമ്മൂട്ടിയും മോഹൻലാലും കഴിഞ്ഞാൽ ആ ഭാഗ്യം തനിക്കാണെന്നും നല്ല സമയത്ത് മികച്ച പാട്ടുകളുടെ ഭാഗമാകൻ തനിക്ക് കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ഓസ്‌ലറിൽ ഒരു പാട്ടുണ്ടെന്നും റെഡ്. എഫ്. എമ്മിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
‘ആ കാര്യത്തിൽ ഭാഗ്യം ലഭിച്ച ആളാണ് ഞാൻ. കാരണം ജോൺസൺ മാഷിന്റെ ഏറ്റവും കൂടുതൽ പാട്ടുകൾ പാടി അഭിനയിക്കാൻ ഭാഗ്യം ലഭിച്ച ആളാണ് ഞാൻ. പിന്നെ അങ്ങോട്ട് കിടക്കുകയല്ലേ ഔസേപ്പച്ചൻ സാർ, വിദ്യാസാഗർ, രാജ സാർ അങ്ങനെ ഏറ്റവും നല്ല സമയത്ത് ഏറ്റവും കൂടുതൽ പാട്ടുകൾ കിട്ടി.
ഒരുപക്ഷെ എനിക്ക് തോന്നുന്നത് നസീർ സാറിന്റെ കാലഘട്ടത്തിന് ശേഷം മമ്മൂക്ക, ലാൽ സാർ ഒക്കെ കഴിഞ്ഞാൽ ആ ഭാഗ്യം ഏറ്റവും കൂടുതൽ ലഭിച്ചത് എനിക്കാണ്.
ഓസ്‌ലറിൽ ഒരു പാട്ടുണ്ട്. അത് മലയാളികൾക്ക് ഒരുപാട് ഇഷ്ടപെടുന്ന, നൊസ്റ്റാൾജിയ തോന്നിപ്പിക്കുന്ന എന്നും മലയാളികൾ വായിൽ മൂളുന്ന ഒരു പാട്ട് തന്നെയാണ്. അത് ഇറങ്ങി കഴിഞ്ഞു. പൂമാനമേയാണ് ആ പാട്ട്,’ജയറാം പറയുന്നു.
Content Highlight: Jayaram Talk About His Film Songs