35 വർഷമായി മലയാള സിനിമയിൽ അങ്ങനെയൊരാൾ ഞാൻ മാത്രമാണ്: ജയറാം
Entertainment
35 വർഷമായി മലയാള സിനിമയിൽ അങ്ങനെയൊരാൾ ഞാൻ മാത്രമാണ്: ജയറാം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 24th January 2024, 3:59 pm

മലയാളികളുടെ പ്രിയ നടനാണ് ജയറാം. പത്മരാജൻ ഒരുക്കിയ അപരനിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന അദ്ദേഹം ഇന്ന് അന്യഭാഷയിൽ അടക്കം തിരക്കുള്ള നടനാണ്.

മലയാളത്തിൽ ഒരിടവേളയ്ക്ക് ശേഷം ഗംഭീര തിരിച്ചുവരവ് നടത്തിയ സിനിമയാണ് മിഥുൻ മാനുവൽ തോമസ് ഒരുക്കിയ അബ്രഹാം ഓസ്ലർ. ചിത്രം തിയേറ്ററിൽ പ്രദർശനം തുടരുകയാണ്.

 

സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ തെറ്റ് പറ്റിയിട്ടുണ്ടെന്നും തുടക്കകാലത്ത് 20 വർഷത്തോളം തനിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ലെന്നും ജയറാം പറയുന്നു. 35 വർഷമായി ഒരാളുടെ പോലും സഹായമില്ലാതെ എല്ലാം സ്വയം നോക്കുന്ന നടൻ താൻ മാത്രമാണെന്നും മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

‘1988 മുതൽ 20 വർഷത്തോളം എനിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. അതിന് കാരണം സംവിധായകരാണ്. പത്മരാജൻ സാർ, ഭരതേട്ടൻ, സിബി മലയിൽ, കമൽ, രാജസേനൻ, സത്യൻ അന്തിക്കാട് ഇങ്ങനെ ഒന്ന് വിട്ടാൽ അടുത്തത്, അത് കഴിഞ്ഞാൽ അടുത്തത് അങ്ങനെ അപ്പോഴൊന്നും കഥ കേൾക്കാൻ എനിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

ആ ഇരുപത്, ഇരുപത്തിരണ്ട് വർഷങ്ങൾക്ക്‌ ശേഷമാണ് വ്യത്യസ്ത വേഷങ്ങൾ ചെയ്യണം എന്ന് എനിക്ക് തോന്നുന്നത്.

 

അതിൽ പരാജയം സംഭവിച്ചു. അതൊരു പക്ഷെ ഞാൻ തെരഞ്ഞെടുത്ത കഥകളുടെതാവാം. അത് ആർക്കും സംഭവിക്കാം. ഏതു മേഖലയാണെങ്കിലും തുടർച്ചയായി ഒരു പണി തന്നെ ചെയ്യുമ്പോൾ ആർക്കാണെങ്കിലും തെറ്റ് പറ്റാം. പിന്നെ എന്റെ കൂടെ ഒരുപാട് പേരില്ല. അങ്ങനെ ഒരാൾ ഒരുപക്ഷെ മലയാള സിനിമയിൽ ഞാൻ മാത്രമാവും.

എനിക്കൊരു മാനേജരില്ല, കഥ കേൾക്കാൻ ആളില്ല, എന്റെ ഡേറ്റ് നോക്കാൻ ആളില്ല, അങ്ങനെ ഒന്നിനും. ഞാൻ ഒരൊറ്റ മനുഷ്യനാണ് 35 വർഷമായി മലയാള സിനിമയിൽ നിൽക്കുന്നത്,ജയറാം പറയുന്നു.

Content Highlight: Jayaram Talk About His Film Career