ഓർത്തിരിക്കാവുന്ന സിനിമകൾ ഒരുപാടുണ്ട്, എന്നാൽ മറക്കാനാവാത്ത ഒരു നടിയെ ഉള്ളൂ..: ജയറാം
Entertainment
ഓർത്തിരിക്കാവുന്ന സിനിമകൾ ഒരുപാടുണ്ട്, എന്നാൽ മറക്കാനാവാത്ത ഒരു നടിയെ ഉള്ളൂ..: ജയറാം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 14th January 2024, 2:13 pm

സംവിധായകൻ പത്മരാജൻ മലയാളത്തിന് സമ്മാനിച്ച നടനാണ് ജയറാം. പത്മരാജന്റെ അപരൻ എന്ന ചലച്ചിത്രത്തിലൂടെ ആണ് ജയറാം മലയാള സിനിമയിലേക്ക് കടന്നുവരുന്നത്.

മിമിക്രി രംഗത്ത് നിന്ന് സിനിമയിലെത്തിയ ജയറാം കരിയറിന്റെ തുടക്കകാലത്ത് തന്നെ മികച്ച സംവിധായകരോടൊപ്പം സിനിമകൾ ചെയ്തിട്ടുണ്ട്.

അന്യഭാഷയിൽ അടക്കം നിരവധി വ്യത്യസ്ത വേഷങ്ങളിൽ ജയറാം അഭിനയിച്ചിട്ടുണ്ട്. ഒരു സമയത്ത് തുടർച്ചയായി വിജയ ചിത്രങ്ങൾ സമ്മാനിച്ച ജയറാം കുടുംബ പ്രേക്ഷകരുടെ ഇഷ്ട നടനാണ്. തുടർ പരാജയങ്ങൾക്കുശേഷം മലയാളത്തിൽ നിന്ന് വിട്ടു നിന്ന ജയറാം മിഥുൻ മാനുവൽ തോമസ് ഒരുക്കിയ അബ്രഹാം ഓസ്‌ലറിലൂടെ ഒരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണിപ്പോൾ.

തുടക്കകാലത്ത് തന്നെ ഒരുപാട് നായികമാരോടൊപ്പം ജോഡിയായി അഭിനയിച്ച താരമാണ് അദ്ദേഹം. ഉർവശി, ശോഭന, പാർവതി തുടങ്ങിയ നടികളെല്ലാം ജയറാം സിനിമകളിലെ സ്ഥിര സാന്നിധ്യമായിരുന്നു. കൂടെ അഭിനയിച്ച നടിമാരിൽ താൻ ഇന്നും ഓർത്തിരിക്കുന്ന നായികയുടെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് ജയറാം.

അഭിനയിച്ച സിനിമകളിൽ മറക്കാനാവാത്ത ഒരുപാട് സിനിമകൾ ഉണ്ടെന്നും എന്നാൽ എന്നും ഓർത്തിരിക്കുന്ന നായിക ഒരാളാണെന്നും ആ നായിക തന്നെയാണ് ഇപ്പോൾ തന്റെ വീട്ടിൽ ഉള്ളതൊന്നും ജയറാം പറഞ്ഞു. മൂവി വേൾഡ് മീഡിയയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എനിക്ക് തോന്നുന്നത് എന്നും ഓർത്തിരിക്കാവുന്ന സിനിമകൾ ഒരുപാടുണ്ട്. കൂടെ അഭിനയിച്ച നായികമാരിൽ എന്നും ഓർത്തിരിക്കുന്ന നായിക തന്നെയാണ് എന്റെ വീട്ടിലുള്ളത്.

അതേസമയം കഴിഞ്ഞദിവസം തിയേറ്ററിലെത്തിയ അബ്രഹാം ഓസ്‌ലർ ബോക്സ് ഓഫീസിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. നടൻ മമ്മൂട്ടി അതിഥി വേഷത്തിൽ എത്തുന്ന ചിത്രം ഒരു ഇമോഷണൽ ത്രില്ലറാണ്

Content Highlight: Jayaram Talk About His Favorite Actress