മലയാളികളുടെ ഇഷ്ടനടനാണ് ജയറാം. പത്മരാജൻ ഒരുക്കിയ അപരനിലൂടെ നായകനായി കടന്നുവന്ന അദ്ദേഹം കരിയറിന്റെ തുടക്കത്തിൽ തന്നെ മികച്ച സിനിമകളുടെ ഭാഗമായിട്ടുണ്ട്.
മലയാളികളുടെ ഇഷ്ടനടനാണ് ജയറാം. പത്മരാജൻ ഒരുക്കിയ അപരനിലൂടെ നായകനായി കടന്നുവന്ന അദ്ദേഹം കരിയറിന്റെ തുടക്കത്തിൽ തന്നെ മികച്ച സിനിമകളുടെ ഭാഗമായിട്ടുണ്ട്.
സത്യൻ അന്തിക്കാട്, കമൽ, രാജസേനൻ തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങളിലൂടെ മലയാളികൾക്കിടയിൽ വലിയ സ്ഥാനം നേടാൻ ജയറാമിന് കഴിഞ്ഞിരുന്നു.
എന്നാൽ പിന്നീട് തുടർ പരാജയങ്ങളിലേക്ക് വീണുപോയ ജയറാമിനെയായിരുന്നു പ്രേക്ഷകർ കണ്ടത്. മലയാളത്തേക്കാൾ അന്യഭാഷകളിൽ തിരക്കുള്ള നടനാണ് ജയറാമിപ്പോൾ. ഈ വർഷം തുടക്കത്തിൽ റിലീസായ അബ്രഹാം ഓസ്‌ലർ എന്ന മിഥുൻ മാനുവൽ തോമസ് ചിത്രത്തിലൂടെ ജയറാം മലയാളത്തിലേക്ക് ഒരു തിരിച്ചുവരവ് നടത്തിയിരുന്നു.
മകൻ കാളിദാസും ഇന്ന് സിനിമയിൽ തിരക്കുള്ള ഒരു നടനാണ്. മലയാളത്തെക്കാൾ അന്യഭാഷയിൽ തിളങ്ങി നിൽക്കുന്ന നടനാണ് കാളിദാസ് ജയറാം. കാളിദാസിനെ കുറിച്ച് സംസാരിക്കുകയാണ് ജയറാം. ഈ പ്രായത്തിൽ എല്ലാവരും മാസ് വേഷങ്ങൾ ചെയ്യാൻ ശ്രമിക്കുമ്പോൾ കാളിദാസ് നല്ല കഥാപാത്രം ചെയ്യാനാണ് നോക്കുന്നതെന്നും അതിൽ തനിക്ക് അഭിമാനമുണ്ടെന്നും ജയറാം പറയുന്നു. മലയാള മനോരമ ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു ജയറാം.
‘അവന്റെ ഈ പ്രായത്തിൽ എല്ലാവരും ഹീറോ, മാസ് വേഷങ്ങൾ ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരാണ്. പക്ഷേ, കണ്ണൻ അങ്ങനെയല്ല. ഒരു സീനെങ്കിൽ ഒരു സീൻ അതു നല്ല കഥാപാത്രമായിരിക്കണമെന്നു മാത്രമാണ് അവന്റെ ആഗ്രഹം.
എനിക്കും അഭിമാനമുള്ള കാര്യമാണത്. മാസ് സിനിമകളുടെ പരിസരത്തു കൂടി പോലും അവൻ പോകുമെന്നു എനിക്ക് തോന്നുന്നില്ല,’ജയറാം പറയുന്നു.
Content Highlight: Jayaram Talk About Film Selections Of Kalidas Jayaram