| Saturday, 21st August 2021, 8:58 pm

വാര്‍ത്ത വായിച്ചു കഴിഞ്ഞ ശേഷം മമ്മൂട്ടി വിളിച്ച് അഭിനന്ദിച്ചു; ആദ്യമായി ചാനലില്‍ വാര്‍ത്ത വായിച്ച ഓര്‍മ പങ്കുവെച്ച് ജയറാം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിരുവനന്തപുരം: ആദ്യമായി ടെലിവിഷനില്‍ വാര്‍ത്ത വായിച്ചതിന്റെ അനുഭവം പങ്കുവെക്കുകയാണ് നടന്‍ ജയറാം. 2006ല്‍ തിരുവോണ നാളില്‍ ഏഷ്യാനെറ്റിന് വേണ്ടിയാണ് ജയറാം വാര്‍ത്താ അവതാരകനായി എത്തിയത്.

ഇന്ന്, തിരുവോണ നാളിന്റെ ഭാഗമായി ഗായകനായ ജയചന്ദ്രന്‍ വാര്‍ത്ത അവതരിപ്പിച്ച പ്രത്യേക പരിപാടിയിലാണ് ജയറാം തന്റെ വാര്‍ത്താ അനുഭവം പങ്കുവെച്ചത്.

” വാര്‍ത്ത വായിക്കാന്‍ എത്തിയപ്പോള്‍ എങ്ങനെ വായിക്കണം എന്ന ടെന്‍ഷന്‍ ഉണ്ടായിരുന്നു. വര്‍ത്തമാനം പറയും പോലെ നമുക്ക് വാര്‍ത്ത വായിക്കാന്‍ പറ്റില്ലല്ലോ. കാര്യങ്ങള്‍ ജനങ്ങളിലേക്ക് എത്തണം, വാര്‍ത്തകള്‍ക്ക് വ്യക്തതയും കൃത്യതയും ഉണ്ടാവണം തുടങ്ങിയ ടെന്‍ഷന്‍ ഉണ്ടായിരുന്നു,’ ജയറാം പറയുന്നു.

അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന പി.ജെ. ജോസഫ് രാജി വെച്ചതും ആ ദിവസമായിരുന്നുവെന്നും വാര്‍ത്ത വായിക്കാന്‍ കയറുന്നതിന് തൊട്ടുമുന്‍പായിരുന്നു രാജി പ്രഖ്യാപനം ഉണ്ടായതെന്നും ജയറാം ഓര്‍ത്തെടുക്കുന്നു. ആ സമയത്ത് വളരെയധികം ടെന്‍ഷന്‍ ഉണ്ടായിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാര്‍ത്ത വായിച്ചു കഴിഞ്ഞശേഷം മമ്മൂട്ടി വിളിച്ച് അഭിനന്ദിച്ചുവെന്നും ജയറാം പറഞ്ഞു. ജീവിതത്തില്‍ ഇത്രയും പെര്‍പെക്ട് ആവരുതെന്നും മനപൂര്‍വം ഒരു തെറ്റ് എങ്കിലും വരുത്താമായിരുന്നു എന്നുമാണ് മമ്മൂട്ടി പറഞ്ഞതെന്നും ജയറാം പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights:  After reading the news, Mammootty called and congratulated; Jayaram shared his memory of reading the news on the channel for the first time

We use cookies to give you the best possible experience. Learn more