മണിരത്‌നത്തിനൊപ്പം ആള്‍വാര്‍ക്ക് അടിയന്‍ നമ്പി; സെറ്റിലെ ചിത്രം പങ്കുവെച്ച് ജയറാം
Film News
മണിരത്‌നത്തിനൊപ്പം ആള്‍വാര്‍ക്ക് അടിയന്‍ നമ്പി; സെറ്റിലെ ചിത്രം പങ്കുവെച്ച് ജയറാം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 10th July 2022, 4:37 pm

മണിരത്‌നം ചിത്രം പൊന്നിയിന്‍ സെല്‍വനായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍. കഴിഞ്ഞ ദിവസം പുറത്ത് വന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. മലയാളി താരം ജയറാമും ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആള്‍വാര്‍ക്ക് അടിയന്‍ നമ്പി എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

പൊന്നിയിന്‍ സെല്‍വന്റെ സെറ്റില്‍ മണിരത്‌നത്തിനും സിനിമാറ്റോഗ്രാഫര്‍ രവി വര്‍മനും ഒപ്പം ഇരിക്കുന്ന ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് ജയറാം.

‘രവിവര്‍മന്‍. മണിരത്‌നം വാക്കുകള്‍ക്ക് അതീതമായ പ്രതിഭകള്‍. ചരിത്രത്തിന്റെ ഭാഗമാകാന്‍ പോകുന്ന പൊന്നിയിന്‍ സെല്‍വന്‍. ഒരുപാട് ആഗ്രഹിച്ച വേഷം, ആള്‍വാര്‍ക്ക് അടിയന്‍ നമ്പി,’ എന്നാണ് ഫോട്ടോ പങ്കുവെച്ച് ജയറാം പറഞ്ഞത്.

 

സെപ്റ്റംബര്‍ 30നാണ് ചിത്രം റിലീസ് ചെയ്യുന്നത്. സാഹിത്യകാരന്‍ കല്‍ക്കിയുടെ പ്രശസ്തമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്‌നം പൊന്നിയിന്‍ സെല്‍വന്‍ ഒരുക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.

എ. ആര്‍. റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. 125 കോടിക്കാണ് ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം ആമസോണിന് വിറ്റുപോയത്. തിയേറ്റര്‍ റിലീസിന് ശേഷമായിരിക്കും ആമസോണിലൂടെ സ്ട്രീമിങ്ങ് ആരംഭിക്കുക.

 

റഹ്മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, തൃഷ, ശോഭിതാ ധൂലിപാല, ജയചിത്ര എന്നിങ്ങനെ വലിയ താരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്.

ഛായാഗ്രഹണം രവി വര്‍മ്മന്‍. തോട്ട ധരണിയും വാസിം ഖാനും ചേര്‍ന്നാണ് കലാ സംവിധാനം. ശ്രീകര്‍ പ്രസാദ് എഡിറ്റിങും ശ്യാം കൗശല്‍ ആക്ഷന്‍ കൊറിയോഗ്രഫിയും ബൃന്ദ നൃത്ത സംവിധാനവും ഏക ലഖാനി വസ്ത്രാലങ്കാരവും നിര്‍വഹിക്കുന്നു.

Content Highlight: Jayaram shared a picture of himself sitting with Mani Ratnam and cinematographer Ravi Varman on the sets of Ponniyin Selvan