ചിത്രത്തിന്റെ ആദ്യ ദിവസം തന്നെ മമ്മൂട്ടി പിണങ്ങിപ്പോയ രസകരമായ അനുഭവം പങ്കുവെക്കുകയാണ് നടന്‍ ജയറാം. കോഴിക്കോട് വെച്ച് മൃഗയയുടെ ഷൂട്ടിംഗ് തുടങ്ങുന്ന ആദ്യ ദിവസമുണ്ടായ സംഭവത്തെക്കുറിച്ചാണ് ജയറാം പറയുന്നത്.
പുലി എങ്ങനെയാണെന്ന് അറിയാന്‍ വേണ്ടിയാണ് മമ്മൂട്ടി ആദ്യ ദിവസം സെറ്റില്‍ ചെന്നതെന്നും അവിടെ ചെന്നപ്പോള്‍ കൂട്ടില്‍ കിടക്കുന്ന പുലി പാവമാണെന്നും കുട്ടികളെപ്പോലെയാണെന്നും പരിശീലകന്‍ ഗോവിന്ദരാജ പറഞ്ഞുവെന്നും ജയറാം പറയുന്നു.
റാണി എന്ന പുലിയെ അങ്ങനെ ഗോവിന്ദരാജ തുറന്നുവിട്ടു. കൂട്ടില്‍ നിന്നും ഇറങ്ങിയ പുലി ഗോവിന്ദരാജ വിളിച്ചതൊന്നും കേള്‍ക്കാതായി. അവിടെ കെട്ടിയിട്ടിരുന്ന ആടിനെ രണ്ട് കഷ്ണമാക്കി വലിച്ചിഴച്ച് കൂട്ടിനകത്തേക്ക് പോവുകയായിരുന്നു പുലി. ഇതോടെ എന്റെ പട്ടി അഭിനയിക്കും ഈ സിനിമയില്‍ എന്നു പറഞ്ഞ് മമ്മൂട്ടി പോയെന്നും ജയറാം പറഞ്ഞു.
പിന്നീട് മമ്മൂട്ടി തന്നെയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ലാലു അലക്‌സ്, തിലകന്‍, ഉര്‍വശി, സുനിത, ശാരി എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ചിത്രത്തിലെ അഭിനയത്തിന് ആ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് മമ്മൂട്ടിക്കാണ് ലഭിച്ചത്.
വാറുണ്ണി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്.
കെ.ആര്‍.ജി. എന്റര്‍പ്രൈസസിന്റെ ബാനറില്‍ കെ.ആര്‍.ജി. നിര്‍മ്മിച്ച് ഐ.വി. ശശി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം കെ.ആര്‍.ജി. റിലീസ് ആണ് വിതരണം ചെയ്തത്. എ.കെ. ലോഹിതദാസ് ആണ് ഈ ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Jayaram says about Mammootty