| Wednesday, 3rd January 2024, 8:15 pm

'ശാപമോക്ഷത്തിനായി ചെകുത്താന്‍ നേരിട്ടിറങ്ങിയാലോ?' അബ്രഹാം ഓസ്ലറില്‍ ജയറാമിനൊപ്പം മമ്മൂട്ടിയും; ട്രെയ്‌ലര്‍ കാണാം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് അബ്രഹാം ഓസ്ലര്‍. ചിത്രത്തിന്റെ ആദ്യ ട്രെയ്‌ലര്‍ ഇന്ന് പുറത്തു വന്നു.

അഞ്ചാം പാതിര എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം മിഥുന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 2020ല്‍ റിലീസ് ചെയ്ത അഞ്ചാം പാതിര ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം ആയിരുന്നെങ്കില്‍ അബ്രഹാം ഓസ്ലര്‍ ത്രില്ലര്‍ ആണ്.

ചിത്രത്തില്‍ 15 മിനിറ്റോളം ദൈര്‍ഘ്യമുള്ള ഒരു അതിഥിവേഷത്തില്‍ മമ്മൂട്ടിയും എത്തുന്നുണ്ട്. രണ്ട് മിനിറ്റ് ഒമ്പത് സെക്കന്റുകള്‍ ദൈര്‍ഘ്യമുള്ള ട്രെയ്‌ലറാണ് ഇന്ന് പുറത്ത് വന്നത്. ട്രെയ്‌ലറിന്റെ അവസാനം മമ്മൂട്ടിയുടെ ശബ്ദവും കേള്‍ക്കാം.

ചിത്രത്തില്‍ ജയറാമിന് പുറമെ അനശ്വര രാജനും, അര്‍ജുന്‍ അശോകനും, സൈജു കുറുപ്പും ഒന്നിക്കുന്നുണ്ട്. സെപ്റ്റംബറിലായിരുന്നു ചിത്രത്തിലെ ജയറാമിന്റെ പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നത്.

ഇര്‍ഷാദ് എം. ഹസനും മിഥുന്‍ മാനുവല്‍ തോമസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് ഡോ. രണ്‍ധീര്‍ കൃഷ്ണന്‍ ആണ്.

തേനി ഈശ്വര്‍ ആണ് ഛായാഗ്രഹണം. സംഗീതം – മിഥുന്‍ മുകുന്ദന്‍, എഡിറ്റിങ് – ഷമീര്‍ മുഹമ്മദ്, പ്രൊഡക്ഷന്‍ ഡിസൈന്‍ – ഗോകുല്‍ ദാസ്, ലൈന്‍ പ്രൊഡ്യൂസര്‍ – സുനില്‍ സിങ്ങ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – ജോണ്‍ മന്ത്രിക്കല്‍, ക്രിയേറ്റീവ് ഡയറക്ടര്‍ – പ്രിന്‍സ് ജോയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – പ്രശാന്ത് നാരായണന്‍.

Content Highlight: Jayaram’s Abraham Ozler Movie Trailer Out

Latest Stories

We use cookies to give you the best possible experience. Learn more