| Sunday, 14th July 2024, 2:06 pm

മോദി സർക്കാർ മഹാരാഷ്ട്രയോട് കാണിക്കുന്നത് വിവേചനവും ശത്രുതയും: ജയറാം രമേശ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: മോദി സർക്കാർ മഹാരാഷ്ട്രയോട് വിവേചനവും ശത്രുതയും കാണിക്കുകയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്. കഴിഞ്ഞ പത്ത് വർഷമായി സംസ്ഥാനം ഒന്നിലധികം സുപ്രധാന പദ്ധതികളിൽ നിന്നും നിക്ഷേപങ്ങളിൽ നിന്നുമൊഴിവാക്കപ്പെട്ടതായി കോൺഗ്രസ് ആരോപിച്ചു.

മഹാരാഷ്ട്രയെ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാക്കുമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പറഞ്ഞതിന് പിന്നാലെയാണ് ജയറാം രമേശിന്റെ പ്രസ്താവന. എക്സിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്.

‘കഴിഞ്ഞ ദിവസം മുബൈയിൽ സംസാരിക്കവെ ജൈവികമല്ലെന്ന് സ്വയം വിശേഷിപ്പിക്കുന്ന പ്രധാനമന്ത്രി മഹാരാഷ്ട്രയെ വലിയ സാമ്പത്തിക ശക്തിയാക്കുകയാണ് ലക്ഷ്യമെന്ന് പറഞ്ഞു. മുംബൈയെ ആഗോള ഫിൻടെക് തലസ്ഥാനമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ട്രേഡ്മാർക്ക് നുണയാണ്.

Also Read: എനിക്ക് ഒട്ടും തൃപ്തി തരാത്ത മോഹന്‍ലാല്‍ ചിത്രമാണത്, അതിനെപ്പറ്റി കൂടുതല്‍ ഓര്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല: എസ്.എന്‍ സ്വാമി

200 വർഷമായി മുംബൈ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായിരുന്നിട്ടും, മുംബൈയിൽ ഐ.എഫ്.എസ്‌.സി സ്ഥാപിക്കാൻ മോദി പലതവണ വിസമ്മതിച്ചു. ഗുജറാത്തിൽ മാത്രമാണ് അന്തരാഷ്ട്ര സാമ്പത്തിക സേവന കേന്ദ്രം സ്ഥാപിച്ചത്.

എന്നാൽ ഡോ. മൻമോഹൻ സിങ് 2006ൽ മുബൈയിൽ ഇത് സ്ഥാപിക്കാനുള്ള ശ്രമം നടത്തിയിരുന്നു. ബാന്ദ്ര കുർള കോംപ്ലെക്സിലെ സ്ഥലവും ഐ.എഫ്.എസ്‌.സിക്കായി നീക്കിവച്ചിരുന്നു. എന്നാൽ അത് ബുള്ളറ്റ് ട്രെയിനിനായി മാറ്റി അനുവദിച്ചു,’ ജയറാം രമേശ് പറഞ്ഞു.

മുംബൈക്ക് രണ്ട് ലക്ഷം തൊഴിലവസരങ്ങൾ നഷ്ടപെടുന്നതിലേക്കാണ് കേന്ദ്രത്തിന്റെ പ്രവർത്തികൾ വഴിവെച്ചതെന്നും മറാത്തിയെ ക്ലാസിക്കൽ ഭാഷയായി പ്രഖ്യാപിക്കാൻ മോദി അനുവദിക്കാത്തതും അവർ കാണിക്കുന്ന വിവേചനത്തിന്റെ മറ്റൊരു ഉദാഹരണമാണെന്നും ജയറാം രമേശ് പറഞ്ഞു.

Content Highlight: jayaram ramesh criticizes modi government

We use cookies to give you the best possible experience. Learn more