ജയറാമും ഭാവനയും മുഖ്യ വേഷത്തില്‍ എത്തിയ ‘വിന്റര്‍’ എന്ന ഹൊറര്‍ ചിത്രത്തിന് രണ്ടാം ഭാ?ഗം ഒരുങ്ങുന്നു. സംവിധായകന്‍ ദീപു കരുണാകരന്‍ ആണ് ഇക്കാര്യം അറിയിച്ചത്.
ചിത്രത്തിലേത് പുതിയ കഥയാണെന്നും അതുകൊണ്ട് ജയറാമും ഭാവനയും രണ്ടാം ഭാ?ഗത്തില്‍ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഓ?ഗസ്റ്റ് പതിനേഴിനാണ് ചിത്രത്തിന്റെ ഷൂട്ടിംങ് ആരംഭിക്കുക. അണിയറ പ്രവര്‍ത്തകരെയും അഭിനേതാക്കളെയും സംബന്ധിച്ച വിവരങ്ങള്‍ ഉടന്‍ പുറത്തുവിടും. പൂര്‍ണമായും ഹൊറര്‍ ത്രില്ലര്‍ ആയിരിക്കും ചിത്രമെന്നും സംവിധായകന്‍ പറയുന്നു.
2009 ജൂലൈയിലാണ് വിന്റര്‍ റിലീസ് ചെയ്തത്. ദീപു കരുണാകന്റെ ആദ്യ സംവിധാന സംരഭം കൂടിയായിരുന്നു ഇത്. അദ്ദേഹത്തിന്റെ തന്നെ ആയിരുന്നു തിരക്കഥയും. ദീപു കരുണാകരന്റെ നേതൃത്ത്വത്തിലുള്ള ലെമണ്‍ പ്രൊഡക്ഷന്‍സാണ് ഈ ചിത്രം നിര്‍മിക്കുന്നത്.
കോ- പ്രൊഡ്യൂസര്‍ – അമീര്‍ അബ്ദുള്‍ അസീസ്, എക്സിക്കുട്ടീവ് പ്രൊഡ്യൂസര്‍ – മുരുകന്‍.എസ്. ശരത്ത് വിനായകാണ് ഈ സിനിമയുടെ രചന നിര്‍വ്വഹിക്കുന്നത്. സംഗീതം – മനു രമേശ്. ഛായാഗ്രഹണം – പ്രദീപ് നായര്‍. എഡിറ്റര്‍ – അരുണ്‍ തോമസ്. കലാസംവിധാനം -സാബുറാം. അസ്സോസ്സിയേറ്റ് ഡയറക്ടര്‍-സാംജിആന്റെണി. ഫിനാന്‍സ് കണ്‍ട്രോളര്‍-സന്തോഷ് ബാലരാമപുരം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഹരി കാട്ടാക്കട. വാഴൂര്‍ ജോസ്. ഫോട്ടോ – അജി മസ്‌ക്കറ്റ്.
അതേസമയം മിഥുന്‍ മാനുവല്‍ തോമസിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഓസ്ലറാണ് ജയറാം നായകനായി അണിയറയില്‍ ഒരുങ്ങുന്നത്. അഞ്ചാം പാതിരക്ക് ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഏറെ ദുരുഹതകളും സസ്‌പെന്‍സും നിറഞ്ഞ ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറായിരിക്കും സിനിമയെന്നാണ് റിപ്പോര്‍ട്ടുകള്‍.