| Sunday, 25th November 2012, 4:46 pm

തുപ്പാക്കിയുടെ റീമേക്കിലൂടെ ജയറാം ബോളിവുഡിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തികച്ചും സാധാരണമായ നര്‍മ്മത്തിന്റെ അകമ്പടിയോടെ “തുപ്പാക്കി”യിലെ ക്യാപ്റ്റന്‍ രവിചന്ദ്രന്‍ എന്ന കഥാപാത്രത്തെ ഉജ്ജ്വലമാക്കിയ ജയറാം ബോളിവുഡിലും തന്റെ സാന്നിദ്ധ്യമറിയിക്കാനുള്ള ഒരുക്കത്തിലാണ്.[]

തമിഴില്‍ വന്‍ വിജയം നേടിയ തുപ്പാക്കിയുടെ ഹിന്ദി റീമേക്കിലൂടെയാണ് ജയറാം ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നത്. ഹിന്ദിയിലേക്കുള്ള രംഗപ്രവേശം ഭദ്രമാക്കാനായി ജയറാം ഹിന്ദി പഠിച്ച് തുടങ്ങി.

“തുപ്പാക്കി”യിലെ ജയറാമിന്റെ കഥാപാത്രമെന്താണെന്നത് ചിത്രം തിയേറ്ററിലെത്തും വരെ സസ്‌പെന്‍സാക്കി നിര്‍ത്തിയിരിക്കുകയായിരുന്നു.

അല്പകാലത്തെ ഇടവേളയ്ക്ക് ശേഷം കോളിവുഡില്‍ തിരിച്ചുവന്ന ജയറാമിന് കമലഹാസനൊപ്പം അഭിനയിച്ച “തെനാലി”ക്ക് ശേഷം വന്‍ ബ്രേക്കാണ് “തുപ്പാക്കി” സമ്മാനിച്ചിരിക്കുന്നത്. എ.ആര്‍ മുരുകദോസാണ് “തുപ്പാക്കി”യുടെ സംവിധായകന്‍.

മുരുകദോസ് തന്നെയാണ് “തുപ്പാക്കി” ഹിന്ദിയിലുമൊരുക്കുന്നത്.  ചിത്രത്തില്‍ അക്ഷയ്കുമാറും കത്രീനകൈഫും പ്രധാന വേഷങ്ങളെ അവതരിപ്പിക്കും.

ഞാനും എന്റെ ഫാമിലിയും എന്ന ചിത്രത്തിന് ശേഷം മലയാളത്തില്‍ അത്ര തിരക്കിലല്ല ജയറാം. പകര്‍ന്നാട്ടം, നായിക, സ്വപ്‌നസഞ്ചാരി എന്നിവ ജയറാമിന്റെ ചിത്രങ്ങളാണ്.

കുടുംബ പ്രേക്ഷകരുടെ നായകനായിട്ടാണ് ജയറാം എന്നും മലയാളത്തില്‍ അറിയപ്പെടുന്നത്.

We use cookies to give you the best possible experience. Learn more