അങ്ങ് വൈകുണ്ഠപുരത്ത് സിനിമയിലെ സാമജ വര ഗമന സുരേഷ് ഗോപി ഒരു പരിപാടിയിൽ വെച്ച് പാടിയിരുന്നു. സുരേഷ് ഗോപിയുടെ പാട്ട് ജയറാം ഇമിറ്റേറ്റ് ചെയ്ത വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ആ വീഡിയോ ചെയ്തതിനെക്കുറിച്ചും അതിന് സുരേഷ് ഗോപിയുടെ പ്രതികരണത്തെക്കുറിച്ചും സംസാരിക്കുകയാണ് ജയറാം.
താൻ സുരേഷ് ഗോപിയോട് പെർമിഷൻ ചോദിച്ചിട്ടാണ് അത് ചെയ്തതെന്ന് ജയറാം പറഞ്ഞു. ചോദിച്ചപ്പോൾ താൻ തന്നെ ചെയ്യണമെന്നും തനിക്കതിനുള്ള അവകാശമുണ്ടെന്നുമായിരുന്നു സുരേഷ് ഗോപിയുടെ മറുപടിയെന്ന് ജയറാം കൂട്ടിച്ചേർത്തു. പെർമിഷൻ കിട്ടിയപ്പോൾ കാളിദാസാണ് ആ വീഡിയോ എടുത്തതെന്നും ജയറാം ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘ഞാൻ പെർമിഷൻ ചോദിച്ചിട്ടല്ലേ ചെയ്യുകയുള്ളൂ. ചോദിച്ചപ്പോൾ സുരേഷ് പറഞ്ഞു പിന്നെന്താ നീ തന്നെ അത് ചെയ്യണം അതിനുള്ള റൈറ്റ് ഉണ്ട്. ചെയ്യ് അതൊക്കെ അല്ലേടാ ഒരു തമാശ’ എന്ന്. ഞാൻ പറഞ്ഞു താങ്ക്യൂ. പെർമിഷൻ കിട്ടിക്കഴിഞ്ഞു അപ്പോൾ തന്നെ കണ്ണൻ ഒരു മൈക്ക് കൊണ്ടുവച്ചു. ആ മൈക്കിന് ഹൈറ്റ് ഇല്ല. താഴെ മൈക്ക് ഹൈറ്റ് പിടിച്ചു നിൽക്കുന്നത് താരണിയാണ്. താരണി താഴെ ഒരു തലയണയൊക്കെയിട്ട് മൈക്ക് പൊക്കിപ്പിടിച്ചുകൊണ്ട് താഴെ കിടന്നു.
മൈക്കിന്റെ സ്റ്റാൻഡ് മര്യാദയ്ക്ക് നിൽക്കുന്നില്ല. അത് മൈക്കിന്റെ സ്റ്റാൻഡ് അല്ല. ക്യാമറയുടെ ട്രൈപോഡ് ആണ് അത്. അപ്പോൾ മൈക്ക് വെക്കാൻ വേണ്ടിയിട്ട് ഫിഷിന് ഫുഡ് കൊടുക്കുന്നതിന്റെ ഒരു ഡബ്ബയുണ്ടായിരുന്നു. അതാണ് ആ ബ്ലൂ കളറിൽ ഉള്ളത്. ആ ഡബ്ബയൊക്കെ അതിനടിയിൽ വെച്ച് റബ്ബർബാന്റിട്ട് കെട്ടി. കണ്ണാ ഒറ്റ ടേക്ക്, അതങ്ങോട്ട് എടുത്തോളാൻ പറഞ്ഞു. കണ്ണനാണ് എടുത്തത്. അതാണ് സാമജ വര ഗമന,’ ജയറാം പറഞ്ഞു.
അതേസമയം ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് അബ്രഹാം ഓസ്ലര്‍. ചിത്രത്തിൽ മമ്മൂട്ടി കാമിയോ റോളിൽ എത്തുന്നുണ്ട്. ചിത്രത്തില്‍ ജയറാമിന് പുറമെ അനശ്വര രാജനും, അര്‍ജുന്‍ അശോകനും, സൈജു കുറുപ്പും ഒന്നിക്കുന്നുണ്ട്. ഇര്‍ഷാദ് എം. ഹസനും മിഥുന്‍ മാനുവല്‍ തോമസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് ഡോ. രണ്‍ധീര്‍ കൃഷ്ണന്‍ ആണ്. ഷെജീര്‍ പി. ബഷീര്‍, ജോസഫ് മാത്യു, ശിവ ഹരിഹരന്‍, ശിവരാജ്, ആദം സാബിക് തുടങ്ങിയ പുതുമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
Content Highlight: Jayaram about that viral video