ശിവ രാജ്കുമാര്‍ ചിത്രം ഗോസ്റ്റിലേക്ക് എത്തിയതിനെ പറ്റി സംസാരിക്കുകയാണ് ജയറാം. ശിവ രാജ്കുമാറിനെ ഒരുപാട് നാളായി അറിയാമെന്നും കാണുമ്പോഴെല്ലാം കന്നഡ സിനിമ ചെയ്യണമെന്ന് തന്നോട് പറയുമെന്നും ജയറാം പറഞ്ഞു. ഗോസ്റ്റിന്റെ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ സംവിധായകനോട് തന്റെ പേര് നിര്‍ദേശിച്ചത് ശിവ രാജ്കുമാറാണെന്നും അദ്ദേഹം പറഞ്ഞു. ഒ.ടി.ടി പ്ലേയോട് സംസാരിക്കുകയായിരുന്നു ജയറാം.
‘ഒരുപാട് നാളായി ശിവണ്ണയെ അറിയാം. ഏതെങ്കിലും അവാര്‍ഡ് ഫങ്ഷനോ കല്യാണ്‍ ഗ്രൂപ്പിന്റെ നവരാത്രി പരിപാടിക്കോ ആയിരിക്കും ഞങ്ങള്‍ കണ്ടുമുട്ടുക. കാണുമ്പോഴൊക്കെ ഞാനൊരു മലയാളം സിനിമ ചെയ്യണമെന്ന് അദ്ദേഹം പറയുമായിരുന്നു. എന്നെങ്കിലും കന്നഡ സിനിമയിലേക്ക് വരികയാണെങ്കില്‍ അത് നിങ്ങളോടൊപ്പമാവുമെന്ന് ഞാന്‍ അദ്ദേഹത്തോടും പറയും.
ഗോസ്റ്റിന്റെ കാസ്റ്റിങ് ഡിസ്‌കഷന്‍ നടപ്പോള്‍ സംവിധായകന്‍ ശ്രീനിയോട് ശിവണ്ണ എന്റെ കാര്യം പറഞ്ഞു. അങ്ങനെ ഒരു വര്‍ഷം മുമ്പ് ഞാന്‍ ഈ ചിത്രത്തിന്റെ കഥ കേട്ടു. കഥ വളരെ എക്‌സൈറ്റിങ്ങായി തോന്നി. രണ്ട് കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ. ഒരു വശത്തും ശിവണ്ണയും മറവശത്ത് ഞാനും.
ആര്‍ടിസ്റ്റ് എന്ന നിലയില്ക്ക് 100 ശതമാനം സംതൃപ്തി നല്‍കിയ സിനിമയാണ് ഗോസ്റ്റ്. ഇതൊരു യൂണിവേഴ്‌സല്‍ സ്‌റ്റോറിയാണ്. ഏത് ഭാഷയിലും വര്‍ക്കാവും. ശരിയായ സമയത്താണ് ഈ സിനിമ എന്റെയടുത്തേക്ക് വന്നത്. ഇതിലും നല്ലൊരു തുടക്കം എനിക്ക് കന്നഡ സിനിമ ഇന്‍ഡസ്ട്രിയില്‍ കിട്ടാനില്ല,’ ജയറാം പറഞ്ഞു.
ഒക്ടോബര്‍ 19ന് ഗോസ്റ്റ് റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അനുപം ഖേറും ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
മസ്ത്രിയും പ്രസന്നയും തിരക്കഥ എഴുതുന്ന ചിത്രത്തിന്റെ കലാ സംവിധാനം കെ.ജി.എഫ് ഫെയിം ശിവ കുമാറാണ് നിര്‍വഹിക്കുന്നത്. അര്‍ജുന്‍ ജന്യയാണ് ഗോസ്റ്റിന്റെ സംഗീത സംവിധാനം.
Content Highlight: jayaram about siva rajkumar and ghost