| Monday, 22nd January 2024, 9:52 pm

സത്യൻ അന്തികാടിനൊപ്പം ചെയ്ത സിനിമകളിൽ എന്റെ പ്രിയപ്പെട്ട ചിത്രം അതാണ്; കാരണം... : ജയറാം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് ജയറാം. കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമാണ് ജയറാമെങ്കിലും താരം അഞ്ചു വർഷം മലയാളത്തിൽ നിന്നും വിട്ടു നിന്നിരുന്നു. അഞ്ചു വർഷത്തെ ഇടവേളക്ക് ശേഷം 2022ലാണ് ജയറാം സത്യൻ അന്തിക്കാടിന്റെ മകളിൽ അഭിനയിച്ചത്. സത്യൻ അന്തിക്കാടിന്റെ കൂടെ ചെയ്ത സിനിമകളിൽ തനിക്കേറ്റവും ഇഷ്ടപെട്ട സിനിമകളിൽ ഒന്നാണ് മകളെന്നും മലയാള മനോരമക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ജയറാമിന് ഒരു പ്രതിസന്ധി വരുമ്പോൾ സത്യൻ അന്തിക്കാട് ഒരു നല്ല ചിത്രവുമായി വരുമെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് താരം. ‘അഞ്ചുവർഷത്തിനിടയ്ക്ക് മലയാളത്തിൽ ചെയ്ത ഏക സിനിമയാണ് മകൾ. അദ്ദേഹത്തിനൊപ്പം ചെയ്ത സിനിമകളിൽ എനിക്ക് ഏറെ ഇഷ്ടപ്പെട്ട ചിത്രങ്ങളിൽ ഒന്നാണത്. അദ്ദേഹവുമായി അത്രയും അടുത്ത ബന്ധമാണ് സൂക്ഷിക്കുന്നത്,’ ജയറാം പറഞ്ഞു.

‘മറ്റു ഭാഷകളിൽ ഒട്ടേറെ ചിത്രങ്ങൾ ചെയ്യാൻ സാധിച്ചു. തമിഴിൽ പണ്ടുമുതലേ ധാരാളം അവസരങ്ങൾ ലഭിച്ചിരുന്നു. തെലുങ്കിലും കന്നടയിലും ചിത്രങ്ങൾ വന്നു. മലയാള സിനിമ എനിക്ക് അമ്മവീടാണ്. അവിടെ എനിക്ക് വീണ്ടും ഒരു എൻട്രി കിട്ടും എന്നും, അത് എത്ര വൈകിയാലും എന്നെ സ്നേഹിക്കുന്ന പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നുമുള്ള ബോധ്യം ഉണ്ടായിരുന്നു. അതുകൊണ്ടാണ് മനപ്പൂർവ്വം ഇടവേള എടുത്തത്,’ ജയറാം പറയുന്നു.

ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് അബ്രഹാം . അബ്രഹാം ഓസ്ലറിൽ മമ്മൂട്ടിയും കാമിയോ റോളിൽ എത്തുന്നുണ്ട്. ചിത്രത്തില്‍ ജയറാമിന് പുറമെ അനശ്വര രാജനും, അര്‍ജുന്‍ അശോകനും, സൈജു കുറുപ്പും ഒന്നിക്കുന്നുണ്ട്. ഇര്‍ഷാദ് എം. ഹസനും മിഥുന്‍ മാനുവല്‍ തോമസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് ഡോ. രണ്‍ധീര്‍ കൃഷ്ണന്‍ ആണ്. ഷെജീര്‍ പി. ബഷീര്‍, ജോസഫ് മാത്യു, ശിവ ഹരിഹരന്‍, ശിവരാജ്, ആദം സാബിക് തുടങ്ങിയ പുതുമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ജനുവരി 11ന് പുറത്തിറങ്ങിയ ചിത്രം പ്രേക്ഷക പ്രതികരണത്തോടെ ഇപ്പോഴും തിയേറ്ററിൽ പ്രദർശനം തുടരുകയാണ്.

Content Highlight: Jayaram about sathyan anithikad’s Makal movie

We use cookies to give you the best possible experience. Learn more