| Saturday, 13th January 2024, 3:07 pm

ആ സിനിമയിലേക്ക് തടി കൂട്ടാൻ പറഞ്ഞു; എനിക്കാകെ ഭ്രാന്തായിപ്പോയി: ജയറാം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൊന്നിയിൻ സെൽവൻ സിനിമയ്ക്ക് വേണ്ടി ഭാരം കൂട്ടിയതിനെക്കുറിച്ചും ഷൂട്ടിങ് സെറ്റിൽ നടന്ന രസകരമായ അനുഭവങ്ങളും പങ്കുവെക്കുന്നുകയാണ് നടൻ ജയറാം. അങ്ങ് വൈകുണ്ഠപുര ത്തിന് അല്ലു അർജുന്റെ അച്ഛനാവുമ്പോൾ ഭംഗിയാവാൻ പത്തിരുപത് കിലോ കുറച്ച് ഇരിക്കുമ്പോഴാണ് മണിരത്നം വിളിക്കുന്നതെന്നും ജയറാം പറഞ്ഞു. മണിരത്നം തന്നോട് വയർ ചാടണമെന്നും മുഖം വീർത്തിരിക്കണമെന്നൊക്കെ പറഞ്ഞെന്ന് ജയറാം കൂട്ടിച്ചേർത്തു. ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘വൈകുണ്ഠപുരത്തിന്റെ സമയത്ത് അല്ലു അർജുന്റെ അച്ഛൻ ഒക്കെയാകുമ്പോൾ നല്ല ഭംഗിയൊക്കെ ആയിക്കോട്ടെ എന്ന് വിചാരിച്ചിട്ട് പത്തിരുപത് കിലോ കുറച്ച് ഡ്രിം ആയിട്ടിരിക്കുകയാണ്. അപ്പോഴാണ് മണിരത്നം വിളിച്ചിട്ട് പറയുന്നത് ആറുമാസത്തിനുള്ളിൽ ഇത്രയും വയറു വേണം, അതുപോലെ മുഖം വീർത്തിരിക്കണം, അത് വേണം എന്നെല്ലാം പറയുന്നത്. അത് ഉണ്ടാക്കാൻ എളുപ്പമായിരുന്നു. അത് കഴിഞ്ഞിട്ട് കുറക്കാൻ ഭയങ്കര ബുദ്ധിമുട്ട് ആയിരുന്നു. എനിക്കാകെ ഭ്രാന്തായിപ്പോയി ,’ജയറാം പറഞ്ഞു.

ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിൽ നടന്ന രസകരമായ അനുഭവങ്ങളും ജയറാം അഭിമുഖത്തിൽ പറഞ്ഞു. ‘അവിടെ പോകുമ്പോൾ എല്ലാവർക്കും വ്യായാമം ചെയ്യാനായിട്ട് ഓരോ റൂം അറേഞ്ച് ചെയ്തിട്ടുണ്ട്. കാർത്തിക്കിനും കിഷോറിനും അവരുടെ ഗ്രൂപ്പിലുള്ള റിയാസ്ഖാൻ പൊതുവേ അതിലുള്ള എല്ലാവർക്കും മസിൽ വേണം. മസിൽ വേണ്ടാത്തതായി ഞാൻ മാത്രമേയുള്ളൂ.

 തായ്‌ലന്റിലൊക്കെ ആയിരുന്നു ആദ്യ ഷൂട്ട്. ഹോട്ടലിലേക്ക് കയറി ചെല്ലുമ്പോൾ ഹ ഹോ എന്ന ശബ്‌ദമാണ് കേൾക്കുക. ഓരോ റൂമിൽ നിന്ന് ഫുൾ വ്യായാമം നടന്നുകൊണ്ടിരിക്കുകയാണ്. രണ്ട് ട്രെയിനേഴ്സ് വർക്ക്ഔട്ട് ചെയ്യിപ്പിക്കുകയാണ്. എന്റെ റൂമിലേക്ക് മാത്രം മണിരത്നം സാറുടെ ഓർഡർ പ്രകാരമുള്ള കുറെ അധികം ഫുഡ് വരും.

ബിരിയാണി തുടങ്ങിയ ഭക്ഷണങ്ങൾ, കൂട്ടത്തിൽ രണ്ട് ബിയറും. അതും കൂടെ അടിച്ചോ എന്നാലേ വയർ വേഗം വീർക്കുകയുള്ളൂയെന്ന്. അങ്ങനെ ചാടിച്ചതാണ്. അത്രയും കഷ്ടപ്പെട്ട് വർക്കൗട്ട് ചെയ്യുന്ന സ്ഥലത്ത് പോയിട്ട്, ഞാൻ പതുക്കെ ബിയർ ഒക്കെ പൊട്ടിച്ച് എന്നാ സൗഖ്യമാ എന്ന് പറഞ്ഞ് കുടിക്കും. എണീറ്റ് പോകോ, എന്നവർ പറയും, അവർക്ക് ഭ്രാന്ത് എടുക്കും (ചിരി),’ ജയറാം പറയുന്നു.

Content Highlight: Jayaram about Ponniyan selvan movie’s his character’s look

We use cookies to give you the best possible experience. Learn more