| Wednesday, 10th January 2024, 5:06 pm

ഞാൻ വെറും ഇലയിലെ ചോറായിട്ട് അവിടെ കിടന്നാൽ മതി; ബാക്കിയെല്ലാ വിഭവങ്ങളും ആയിട്ട് ഇവർ കൂടെ നിൽക്കുകയല്ലേ: ജയറാം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളം സിനിമയുടെ പഴയകാല അഭിനേതാക്കളെക്കുറിച്ച് സംസാരിക്കുകയാണ് നടൻ ജയറാം. പണ്ട് ഒടുവിൽ ഉണ്ണികൃഷ്ണൻ, മാമുക്കോയ, ശങ്കരാടി, ഇന്നസെന്റ് ഏട്ടൻ, തിലകൻ, വേണു, ജഗതി തുടങ്ങിയ ഒരുപാട് അഭിനേതാക്കൾ ഉണ്ടായിരുന്നെന്നും താൻ അഭിനയിക്കുമ്പോൾ ഇവരെല്ലാം കൂടെയുണ്ടെന്നും ജയറാം പറഞ്ഞു.

താൻ ഇലയിലെ ചോറായിട്ട് വെറുതെ കിടന്നാൽ മതിയെന്നും ബാക്കിയെല്ലാ വിഭവങ്ങളും ആയിട്ട് മമ്മൂക്കയെ, ഇന്നസെന്റ്, ജഗതി തുടങ്ങിയവർ അവിടെയുണ്ടെന്നും ജയറാം കൂട്ടിച്ചേർത്തു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘നമ്മൾ എവിടെയൊക്കെ പോകുമ്പോഴും എല്ലാവരും പറയും നമ്മുടെ ഭാഷ എന്തൊരു ബ്ലെസ്ഡ് ആണെന്ന്. അത് ഇപ്പോഴല്ല വർഷങ്ങൾക്കു മുമ്പ് മണിരത്‌നം സാർ എന്നോട് പറഞ്ഞിട്ടുണ്ട്, എന്ത് ബ്ലെസ്സഡ് ആണെന്ന്, ഒരു ചെറിയ ആക്ടർ പോലും എന്ന്. അദ്ദേഹം ഉദ്ദേശിച്ചത് ഒടുവിൽ ഉണ്ണികൃഷ്ണൻ ഒരു മാമുക്കോയ, ശങ്കരാടി, ഇന്നസെന്റ് ഏട്ടൻ, തിലകൻ ചേട്ടൻ, വേണുച്ചേട്ടൻ മുതൽ ഒന്നെല്ലെങ്കിൽ വേറൊന്ന് നമുക്കുണ്ട്. എന്തൊരു ഫ്‌ളറിഷ്ഡ് ആണ് നമ്മുടെ ലാംഗ്വേജ് എന്ന്. അവർക്കൊക്കെ പകരം വെക്കാൻ പറ്റുമോ.

ഞാൻ അഭിനയിക്കാൻ തുടങ്ങുന്ന സമയം തൊട്ട് ഇവരെല്ലാവരും എന്റെ കൂടെയുണ്ടല്ലോ. ഞാൻ വെറും ഇലയിലെ ചോറായിട്ട് അവിടെ കിടന്നാൽ മതി. ബാക്കിയെല്ലാ വിഭവങ്ങളും ആയിട്ട് കഴിക്കാനായിട്ട് ഇവർ കൂടെ നിൽക്കുകയല്ലേ. തൊട്ടടുത്ത് ജഗതിച്ചേട്ടൻ, ഇപ്പുറത്ത് ഇന്നസെൻറ് ചേട്ടൻ,’ ജയറാം പറഞ്ഞു.

ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അബ്രഹാം ഓസ്ലർ. അഞ്ചാം പാതിരക്ക് ശേഷം മിഥുൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അതേസമയം, അബ്രഹാം ഓസ്ലറിൽ ജയറാമിന് പുറമെ അനശ്വര രാജനും, അർജുൻ അശോകനും, സൈജു കുറുപ്പും ഒന്നിക്കുന്നുണ്ട്. ഇർഷാദ് എം. ഹസനും മിഥുൻ മാനുവൽ തോമസും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ഡോ. രൺധീർ കൃഷ്ണൻ ആണ്. ചിത്രം ജനുവരി 11ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

Content Highlight: Jayaram about old actors in malayalam

We use cookies to give you the best possible experience. Learn more