| Monday, 15th January 2024, 10:52 pm

'വിട്ടു കൊടുക്കരുത് ഓസ്‌ലർ'; മിഥുൻ സൈഡിൽ ഇരുന്ന് അപ്പോൾ വിളിച്ചു പറയും: ജയറാം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധായകൻ മിഥുൻ മാനുവൽ തോമസിനെക്കുറിച്ചും അബ്രഹാം ഓസ്‌ലർ സിനിമയുടെ ലൊക്കേഷനിലുള്ള രസകരമായ അനുഭവങ്ങളും പങ്കുവെക്കുകയാണ് നടൻ ജയറാം. താൻ ആദ്യമായി ന്യൂജൻ ഡയറക്ടറുടെ കൂടെ വർക്ക് ചെയ്യുന്നത് മിഥുന്റെ കൂടെയാണെന്നും അദ്ദേഹം നല്ലൊരു സുഹൃത്തും രാവും പകലും കഷ്ടപ്പെടുന്ന ഒരാളാണെന്നും ജയറാം കൂട്ടിച്ചേർത്തു.

സെറ്റിൽ തനിക്ക് നൽകിയ മോട്ടിവേഷനെക്കുറിച്ചും ജയറാം പറയുന്നുണ്ട്. അതുപോലെ സിനിമയുടെ പ്രൊമോഷന് വേണ്ടിയുള്ള അഭിമുഖത്തിൽ എന്തൊക്കെ പറയണമെന്നും മിഥുൻ തന്നോട് പറഞ്ഞ രസകരമായ സംഭാഷണങ്ങളും ജയറാം പറയുന്നു. ക്ലബ്ബ് എഫ്. എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു തരാം.

‘ലെജൻഡ് ആയിട്ടുള്ള ആളുകളുടെ കൂടെ വർക്ക് ചെയ്തിട്ട് ഇത്രയും കാലം കഴിഞ്ഞ് ഒരു ന്യൂജൻ ഡയറക്ടറുടെ കൂടെ വർക്ക് ചെയ്യുകയാണ്. ആദ്യമായിട്ട് വർക്ക് ചെയ്യുന്നത് മിഥുന്റെ കൂടെയാണ്. വേറെ ലെവലാണ്, പുലിയാണ്. ഡയറക്ടറിനേക്കാൾ കൂടുതൽ നല്ല ഫ്രണ്ട്, അതുപോലെ നല്ലൊരു മനുഷ്യനാണ്. ഏത് ടൈപ്പ് സിനിമകളും ചെയ്യുമല്ലോ. ഭയങ്കര സെൻസ് ഓഫ് ഹ്യൂമറാണ്. നല്ല ഹാർഡ് വർക്ക് ചെയ്യുന്ന ആളാണ്. രാവും പകലും ഇല്ലാതെ ഔട്ട്പുട്ട് നന്നാവാൻ വേണ്ടിയിട്ട് അത്രമാത്രം പണി എടുക്കുന്ന ഒരാളാണ്.

ഈ സിനിമയിൽ തന്നെ ഓഡിയൻസിനെ എല്ലാം അറിയാം . മേജർ ആയിട്ടുള്ള പലരും ഈ സിനിമക്ക് അകത്ത് വരുന്നുണ്ട്. അപ്പോൾ പോലും എന്റെ ചെവിയിൽ വന്നു പറഞ്ഞുതരും ‘ വിട്ടുകൊടുക്കരുത് ജയറാം, ഒരു ശതമാനത്തിൽ പോലും വിട്ടു കൊടുക്കരുത്. നിൽക്കണം അങ്ങനെ കൂടെ പിടിച്ചു നിൽക്കണം’ അങ്ങനെ എപ്പോഴും എനിക്കെങ്ങനെ ഒരു മോട്ടിവേഷൻ തന്നു കൊണ്ടിരിക്കും.

ഞാൻ ഷോട്ടിന് ഇടക്കൊക്കെ സെന്തിലിനെ കിട്ടുമ്പോൾ എന്റെ തമാശയിലേക്ക് പോകും. സെറ്റിലുള്ള ആളുകളെ അനുകരിക്കും അല്ലെങ്കിൽ നടന്നു കാണിക്കും. അങ്ങനെ കാണിക്കുമ്പോഴത്തേക്കും സൈഡിൽ നിന്ന് ‘ഓസ്‌ലർ വിട്ടു കളയരുത്’ എന്ന് മിഥുൻ പറയും. ഇല്ല ഒക്കെയാണ് എന്ന് ഞാനപ്പോൾ പറയും.

ഇൻറർവ്യൂവിന് പോകുന്നതിനു മുമ്പ് ഞാൻ മിഥുനോട് ചോദിച്ചു എത്രത്തോളം പറയാം എന്ന്. ‘ആര് ഏത് ചോദിച്ചാലും ഏത് പത്രക്കാരൻ എന്ത് ചോദിച്ചാലും കഴിഞ്ഞ വ്യാഴാഴ്ച തൊടുപുഴയിൽ ഞങ്ങൾ പ്രാർത്ഥനയ്ക്ക് പോയിരിക്കുകയാണ്. അവർ നിങ്ങളെ ഇടിക്കും, എന്തുവേണമെങ്കിലും ചെയ്യും, കഴിഞ്ഞ വ്യാഴാഴ്ച തൊടുപുഴയിൽ ധ്യാനത്തിന് പോയിരിക്കുകയാണ് അത്രയേ പറയാനുള്ളൂ’ എന്ന് പറഞ്ഞു. അപ്പോൾ എനിക്ക് മനസ്സിലായി ഏതു പറയണം എന്ന് പറയാൻ പാടില്ല എന്ന്,’ ജയറാം പറഞ്ഞു.

Content Highlight: Jayaram about midhun manuel thomas

We use cookies to give you the best possible experience. Learn more